
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ജിദ്ദ : വേങ്ങര മണ്ഡലം ജിദ്ദ കെഎംസിസി ഹറാസാത്ത് അല്‍ ഹസ്സ വില്ലയില്‍ സംഘടിപ്പിച്ച വൈബ് @ വേങ്ങര വില്ല ഇവന്റ് 2കെ25 ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി. പായസം പാചക മത്സരത്തിലും മെഹന്തി ഡിസൈന്‍ മത്സരത്തിലും നിരവധി പേര് പങ്കെടുത്തു. കുട്ടികള്‍ക്കായി കളറിങ്,പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങളും വിവിധ ഗെയിമുകളും പഞ്ചായത്ത് കമ്മിറ്റികള്‍ തമ്മില്‍ വടംവലി,ഷൂട്ട് ഔട്ട് മഝരങ്ങളും നടന്നു. തുടര്‍ന്ന് ഒപ്പന,കശ്മീരി, സിനിമാറ്റിക് ഡാന്‍സ്,മുട്ടിപ്പാട്ട്,ജിദ്ദയിലെ ഗായകര്‍ അണിനിരന്ന ഗാനവിരുന്നും പരിപാടിയെ വര്‍ണാഭമാക്കി.
സാംസ്കാരിക പൊതുസമ്മേളനം മുസ്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇവി നാസര്‍ അധ്യക്ഷനായി. റസാഖ് മാസ്റ്റര്‍,നാസര്‍ മച്ചിങ്ങല്‍,നാസര്‍ വെളിയങ്കോട്,എകെ ബാവ,അബ്ദുറഹ്മാന്,നാണി മാസ്റ്റര്‍,ഇല്യാസ് കല്ലിങ്ങല്‍,അലി പാങ്ങാട്ട്,ശിഹാബ് പുളിക്കല്‍, സെന്‍ട്രല്‍,ജില്ലാ നേതാക്കള്‍ പ്രസംഗിച്ചു. നാസര്‍ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂര് നന്ദിയും പറഞ്ഞു. അഹമ്മദ് കരുവാടന്‍,സലാഹുദ്ദീന് വാളകുട,കെസി ശംസു,യൂനുസ് വേങ്ങര,റശീദ് പറണ്ടോട്,ഇംതിയാസ്,ലത്വീഫ് കൊന്നോല,മുക്കില്‍ ഇബ്രാഹീം,മുസ്തഫ മാസ്റ്റര്‍,അഹമ്മദ് കുറ്റൂര്‍ നേതൃത്വം നല്കി.