
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : കെഎംസിസി തൃത്താല മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തൃത്താല ഫെസ്റ്റ് നവംബര്‍ മൂന്നിന് നാലു മണി മുതല്‍ ഖിസൈസ് വുഡ്ലം പാര്‍ക്ക് സ്കൂളില്‍ നടക്കും.മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് കമ്മിറ്റികളുടെ ഫുട്ബോള്‍, വടംവലി മത്സരങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലും മെഹന്തി,സ്പോട്ട് മത്സരങ്ങള്‍ വ്യക്തിഗതമായും നടക്കും. കോല്‍ക്കളി,വട്ടപ്പാട്ട് തുടങ്ങി വര്‍ണാഭമായ കലാ പ്രകടനങ്ങളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. ദുബൈ കെഎംസിസി തൃത്താല മണ്ഡലം പ്രസിഡന്റ് ഫൈസല്‍ തിരുമിറ്റക്കോട് ചെയര്‍മാനും സെക്രട്ടറി അനസ് മാടപ്പാട്ട് കണ്‍വീനറുമായി രൂപീകരിച്ച 101 അംഗ സ്വാഗത സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. നിളയുടെ തീരത്ത് നിന്നും പ്രവാസ ലോകത്തെത്തിയ തൃത്താല നിവാസികളുടെ സ്നേഹ സംഗമം ചരിത്രമാക്കി മാറ്റാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണ്.