
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: താത്കാലികാശ്വാസത്തിനു വേണ്ടി ക്രെഡിറ്റ് കാര്‍ഡുകളെടുത്ത യുഎഇയിലെ നിരവധി മലയാളികള്‍ ഊരാക്കുടുക്കില്‍ പെട്ടിരിക്കുകയാണിപ്പോള്‍. ബാങ്കുകളുടെ ആകര്‍ഷണമായ വായ്പാപരസ്യങ്ങളില് ആകൃഷ്ടരായി എടുത്ത് ചാടിയവരാണ് പലരും. വായ്പയെ ആശ്രയിക്കാനുള്ള പ്രവണത മലയാളികള്‍ക്കിടയില്‍ വളരെ കൂടുതലാണെന്ന് വളര്‍ന്ന് വരുന്ന ധന കാര്യ സ്ഥാപനങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇടത്തരക്കാരാണ് ഉല്പാദനേതര വായ്പകളുടെ മുഖ്യ ഉപഭോക്താക്കള്‍ എന്നും ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. ജീവിത ശൈലികളെ പുതുക്കി എടുക്കാനുള്ള വ്യഗ്രതയില്‍ വരും കാല സാമ്പത്തിക ബാധ്യതകള്‍ എല്ലാം കണ്ടില്ലെന്നു വയ്ക്കുകയാണ് ഇക്കൂട്ടര്‍. നാളെ ചെലവാക്കേണ്ട കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യാന്‍ വേണ്ടി പലിശയെ ആശ്രയിക്കുന്ന പ്രവണത മറ്റു സമൂഹങ്ങളെ അപേക്ഷിച്ചു മലയാളികള്‍ക്കിടയില്‍ കൂടുതലാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാത്തിരിക്കാന്‍ മടിയുള്ള ഇത്തരക്കാരെ വലവീശി പിടിക്കാന്‍ ദാരാളം ധാരാളം സ്വകാര്യ കമ്പനികളുമുണ്ട്. ഓരോ മാസവും ശമ്പളത്തിന്റെ മുക്കാല്‍ ശതമാനവും ക്രെഡിറ്റ് കാര്‍ഡുകളുടെ പിഴയടക്കേണ്ടിവരുന്ന നല്ലൊരു ശതമാനം മലയാളികള്‍ രാജ്യത്തുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, മറ്റു വായ്പാ കമ്പനികള്‍ ലക്ഷ്യമിടുന്നതും ഇത്തരക്കാരെയാണ്. വായ്പകളെ ഒരു ഉല്പന്നമെന്ന നിലക്ക് വളരെ ആകര്‍ഷകമായാണ് ബാങ്കുകള്‍ ഇക്കാലത്ത് അവതരിപ്പിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകളാണ് വായ്പാ ലോകത്തെ വലിയ വില്ലന്‍. സുന്ദരമായൊരു കാര്‍ഡ് തീര്‍ത്തും സൗജന്യമായി തന്നെ കീശയില്‍ വന്നു ചാടുമ്പോള്‍ ആരുമറിയുന്നില്ല കീശ മുറിക്കുന്ന വില്ലാളിയാണ് അതെന്ന്. വരുമാനത്തിന്റെ ഒന്നരയോ രണ്ടൊ ഇരട്ടി വായ്പാ സൗകര്യം നല്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രത്യക്ഷത്തില്‍ തികച്ചും ആകര്‍ഷകമായൊരു ഓഫര്‍ തന്നെയാണ്. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ സത്യത്തില്‍ വലിയ തകരാറൊന്നും ഇല്ല താനും. പക്ഷെ ഇടത്തരമാളുകള്ക്ക് വ്യവസ്ഥ പാലിക്കാന്‍ പ്രയാസമാണെന്ന് ക്രെഡിറ്റുകാര്ഡുണ്ടാക്കുമ്പോള് ആരും ഓര്‍ക്കാറില്ല. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘുവാണ് എന്നത് രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം വര്ദ്ധിപ്പിക്കുന്നതിന്ന് സഹായമാകുകയാണ്. കുറഞ്ഞത് 2500 ദിര്‍ഹം എങ്കിലും പ്രതിമാസ ശമ്പളം ഉള്ളവര്‍ക്കാണ് നിലവില്‍ ഇവിടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുകയെങ്കിലും പരിശോധനാ സംവിധാനങ്ങള്‍ കര്‍ശനമല്ലാ യെന്നതിനാല്‍ ആര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാകുന്ന ഒരു സാഹചര്യമാണിവിടെ. സ്വതവേ ഉപഭോഗ തല്പരായ മലയാളികള്‍ ഈ വലയില്‍ എളുപ്പത്തില്‍ വീണു പോകുകയാണ്. സൂത്രത്തില്‍ കൂടിയ തുകക്കുള്ള സാലറി സര്‍ട്ടിഫിക്കറ്റും മറ്റും സംഘടിപ്പിച്ച് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാ!ക്കുന്ന ഇവര്‍ ഒരിക്കലും കര കയറാനാകാത്ത കടക്കെണിയില്‍ വീണു പോവുന്നു. നിരവധി ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നായി വന്‍ തുകകള്‍ വായ്പയെടുത്ത ഒരു മലയാളി കുടുംബം ദുബൈയില്‍ കൂട്ട ആത്മഹത്യ ചെയ്തത് വാര്‍ത്തയായിരുന്നു. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നതാണ് മരണത്തിനു കീഴടങ്ങാന്‍ ഈ കുടുംബത്തെ പ്രേരിപ്പിച്ചത്. ഒരു ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നിയമാവലികളും നിബന്ധനകളും മനസ്സിലാക്കാതെയാണ് പലരും ക്രെഡിറ്റ് കാര്‍ഡുകളുണ്ടാക്കുന്നത്. ഒരിക്കല്‍ വായ്പ എടുത്താല്‍ അത് അടച്ചു തീര്‍ക്കുന്നതു വരെ ആദ്യ ബാലന്‍സ് തുകക്ക് മുഴുവനും പലിശ നല്‍കണം എന്ന വലിയൊരു പ്രശ്നം മിക്കവരും തിരിച്ചറി യുമ്പോഴേക്കും ഒരുപാട് വൈകുന്നു. 2 മുതല്‍ 3 ശതമാനം വരെ പലിശയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഈടാക്കുന്നത്. അതായത് വര്‍ഷത്തില്‍ 24 മുതല്‍ 36 % വരെ! അതിനും പുറമെ, തുക അടക്കാന്‍ വൈകിയാല്‍ പിഴ, ക്രെഡിറ്റ് പരിധി താണ്ടിയാല്‍ അതിനും പിഴ. ചുരുക്കി പറഞ്ഞാല്‍ ഓരോ പുതിയ ഉപയോക്താ!ക്കളെയും കാത്തിരിക്കുന്നത് പിഴകളാണ്. അതിനാല്‍ തന്നെ, ദീര്‍ഘ കാല വായ്പാ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒന്നല്ല ക്രെഡിറ്റ് കാര്‍ഡ് എന്നകാര്യത്തിലുള്ള അജ്ഞതയാണ് മലയാളി പ്രവാസികളെ ഇത്തരം ഊരാക്കുടുക്കിലേക്ക് വലിച്ചിഴക്കുന്നത് എന്ന് സാമ്പത്തികവിദക്തര്‍ പറയുന്നു. പ്രതിമാസം ചെലവാക്കാന്‍ കഴിയുന്ന തുകക്ക് ലഭിക്കാവുന്ന 50 മുതല്‍ 60 ദിവസം വരെയുള്ള വായ്പാ കാലവധി മാത്രമാണ് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള യഥാര്‍ത്ഥ പ്രയോജനം. ദീര്‍ഘ കാലയളവില്‍ നോക്കിയാ!ല്‍ അത് ചെറിയൊരു സംഖ്യയല്ലതാനും. അതിനാല്‍ തന്നെ ധനകാര്യ സ്ഥാപനങ്ങളുടെ പരസ്യവാചകങ്ങളില്‍ വീണുപോവാതിരിക്കാന്‍ ഓരോപ്രവാസികളും ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്.