
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: സ്വകാര്യ കമ്പനി ഏറ്റെടുത്താല്‍ എല്ലാം ശരിയാവുമെന്ന് ധരിച്ചെങ്കില്‍ തെറ്റി. എയര്‍ഇന്ത്യ എക്സ്പ്രസ് ഇനിയും നന്നാവുമെന്ന് കരുതാനാവില്ല. പ്രവാസികളുടെ യാത്ര എളുപ്പമാക്കാനും യാത്രാകൂലി ലഘൂകരിക്കാനുമായി തുടങ്ങിയ ഈ വിമാനസര്‍വീസ് ഇപ്പോള്‍ പ്രവാസി സമൂഹത്തിന് ദുരിതം തീര്‍ത്തു കൊണ്ടിരിക്കുകയാണഅ. അടുത്ത കാലത്ത് ജീവനക്കാരുടെ സമരം മൂലം പ്രവാസികള്‍ അനുഭവിച്ച ദുരിതത്തിന് കണക്കില്ല. ജീവനക്കാരുടെ സമരം അവസാനിച്ചെങ്കിലും ഇപ്പോള്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവുമൂലം എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളുടെ റദ്ദാക്കല്‍ തുടരുകയാണ്. കണ്ണൂരില്‍ അഞ്ചും കോഴിക്കോട്ട് രണ്ടും രാജ്യാന്തര സര്‍വീസുകള്‍ കഴിഞ്ഞ ദിവസം മുടങ്ങി. കണ്ണൂരിലേക്കുള്ള അബുദാബി, ഷാര്‍ജ, ദോഹ സര്‍വീസുകളും കണ്ണൂരില്‍നിന്നു ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുമാണു റദ്ദാക്കിയത്. കോഴിക്കോട്ടുനിന്നുള്ള 2 രാജ്യാന്തര സര്‍വീസുകളും റദ്ദാക്കി. വൈകുന്നേരം 6 മണിക്കുള്ള ഷാര്‍ജ, രാത്രി 10:10നുള്ള അബുദാബി സര്‍വീസുകളാണു റദ്ദാക്കിയത്. അവധിമൂലം ജീവനക്കാര്‍ കുറവാണെന്നതാണ് കാരണമായി പറയുന്നത്. കോഴിക്കോട്ടുനിന്ന് രാവിലെ 9.30നുള്ള റാസല്‍ഖൈമ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ എത്തിയിട്ടും പൈലറ്റ് എത്താത്തതിനാല്‍ റദ്ദാക്കിയ കോഴിക്കോട്-ദുബൈ സര്‍വീസ് ഉള്‍പ്പെടെ കഴിഞ്ഞ 2 ദിവസങ്ങളിലായി 3 സര്‍വീസുകള്‍ കോഴിക്കോട്ട് റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലെ കെഎസ്ആര്‍ടിസിയുടെ സ്ഥിതിയിലെത്തിയിട്ടുണ്ട് എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ്.