
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
റാസല്‍ഖൈമ: ഷാര്‍ജയിലും ഫുജൈറയിലും നടപ്പിലാക്കി വിജയിച്ച പദ്ധതിയായ സര്‍വീസ് റിക്രൂട്ട്മെന്റുകള്‍ക്കായി ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള ‘ഏകദിന ടെസ്റ്റ്’ സംരംഭം റാസല്‍ഖൈമയിലും നടപ്പാക്കുന്നു. നേരത്തെ ദേശീയ സര്‍വീസ് റിക്രൂട്ട്മെന്റുകള്‍ക്കായി ഡ്രൈവിങ് ലൈസന്‍സുകള്‍ സുഗമമാക്കുന്നതിനുള്ള സംരംഭം റാസല്‍ഖൈമ പൊലീസ്, ഓട്ടോമോട്ടീവ് ആന്‍ഡ് ഡ്രൈവര്‍ ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റിലെ ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് സെന്റര്‍ വഴി അവതരിപ്പിച്ചു. ഈ മാസം മുതല്‍ ഡിസംബര്‍ വരെ നടത്താനിരിക്കുന്ന ഫാസ്റ്റ് ട്രാക്ക് നടപടിക്രമം, സൈനികര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നേത്രപരിശോധനയും ആന്തരികവും ബാഹ്യവുമായ പ്രായോഗിക പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് പദ്ധതി. സൈനികരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനാണ് ഏകദിന ടെസ്റ്റ് സര്‍വീസ് ആരംഭിച്ചതെന്ന് റാസല്‍ഖൈമ പൊലീസ് മെഷിനറി ആന്‍ഡ് ഡ്രൈവേഴ്സ് ലൈസന്‍സിങ് വകുപ്പ് ഡയറക്ടര്‍ കേണല്‍ സഖിര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി വിശദീകരിച്ചു. ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ദിവസങ്ങളോളം ഹാജരാകുന്നത് ഇതോടെ ഒഴിവാകും. തിയറി, ഇന്റേണല്‍, എക്സ്റ്റേണല്‍ ടെസ്റ്റുകള്‍ ഒരു ദിവസത്തേയ്ക്ക് സംയോജിപ്പിച്ച്, തിയറി പരീക്ഷ വിജയകരമായി പാസാക്കി, ആവശ്യമായ പരിശീലന സമയം, മൂല്യനിര്‍ണയം, എക്സ്പ്രസ് വേ ടെസ്റ്റുകള്‍ എന്നിവ പൂര്‍ത്തിയാക്കിയാല്‍ ഒരാള്‍ക്ക് ഒരു ദിവസം കൊണ്ട് ഡ്രൈവിങ് ലൈസന്‍സ് നേടാനാകും. ആവശ്യമായ നടപടികളും മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം ആപ്പ് ഉപയോഗിച്ച് ഈ സംരംഭം പ്രയോജനപ്പെടുത്താന്‍ അഭ്യര്‍ഥിച്ചു. അപേക്ഷകര്‍ ബിരുദധാരികളായിരിക്കണം. ഫുജൈറയിലും കഴിഞ്ഞ വര്‍ഷം ഷാര്‍ജയിലും ഏകദിന ഡ്രൈവിങ് ടെസ്റ്റ് പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ എമിറേറ്റിലെ ഏകദിന ടെസ്റ്റ് സംരംഭത്തില്‍ നിന്ന് 194 പുരുഷന്മാരും സ്ത്രീകളും പരിശീലനം നേടിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു.