
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: എട്ടാമത് അറബ് റീഡിംഗ് ചലഞ്ചിനുള്ള യുഎഇ ലെവല്‍ യോഗ്യതാ മത്സരങ്ങളിലെ വിജയികളെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു. ചലഞ്ചില്‍ പങ്കെടുത്ത 700,000 വിദ്യാര്‍ത്ഥികളില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. അവരില്‍ പലരും അധ്യയന വര്‍ഷം മുഴുവന്‍ 50 പുസ്തകങ്ങള്‍ വായിക്കുക എന്ന വെല്ലുവിളി പൂര്‍ത്തിയാക്കി. വിജയികളെ അദ്ദേഹം അഭിനന്ദിക്കുകയും വായനയിലും അറിവിലും സമര്‍പ്പണം പ്രകടമാക്കിയ ഇമാറാത്തി തലമുറയില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെ വിലമതിക്കുകയും യുഎഇയുടെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 1,174 സ്കൂളുകളില്‍ നിന്നുള്ള 700,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ അല്‍ ബര്‍ഷയിലെ സായിദ് എജ്യുക്കേഷന്‍ കോംപ്ലക്സില്‍ നിന്നുള്ള 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അഹ്മദ് ഫൈസല്‍ അലി യുഎഇ ലെവല്‍ എട്ടാമത് അറബ് റീഡിംഗ് ചലഞ്ച് കിരീടം നേടി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് വിജയികളെ ആദരിച്ചു.
2015-2016ല്‍ ആരംഭിച്ച അറബ് റീഡിംഗ് ചലഞ്ചിന്റെ ഈ വര്‍ഷത്തെ പതിപ്പില്‍ യുഎഇയില്‍ നിന്ന് 700,000 വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. മത്സരത്തില്‍ അഭൂതപൂര്‍വമായ പങ്കാളിത്തം അടയാളപ്പെടുത്തി. യുഎഇ പൊതുവിദ്യാഭ്യാസ, അഡ്വാന്‍സ്ഡ് ടെക്നോളജി സഹമന്ത്രി സാറാ ബിന്ത് യൂസിഫ് അല്‍ അമീരി അഹമ്മദ് ഫൈസല്‍ അലിയെ യുഎഇ ജേതാവായി കിരീടമണിയിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ ഏറ്റവും പുതിയ പതിപ്പില്‍ 50 രാജ്യങ്ങളില്‍ നിന്നുള്ള 229,620 സ്കൂളുകളെ പ്രതിനിധീകരിച്ച് 28.2 ദശലക്ഷം വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചു. 154,643 സൂപ്പര്‍വൈസര്‍മാര്‍ മത്സരത്തിന് നേതൃത്വം നല്കി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന്റെ സിഇഒ ഡോ. അബ്ദുള്‍കരീം സുല്‍ത്താന്‍ അല്‍ ഒലമ പങ്കെടുത്തു. അബുദാബിയില്‍ നിന്നുള്ള അസെം അബ്ബാരയ്ക്ക് ‘മികച്ച സൂപ്പര്‍വൈസര്‍’ പദവി ലഭിച്ചു. ദുബൈയിലെ അല്‍ എബ്ദാ മോഡല്‍ സ്കൂള്‍ സൈക്കിള്‍ 1 ‘മികച്ച സ്കൂള്‍’ പട്ടം നേടി. ദിബ്ബ അല്‍ ഫുജൈറയില്‍ നിന്നുള്ള സുലൈമാന്‍ ഖമീസ് സുലൈമാന്‍ അല്‍ ഖാദിം പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ വിഭാഗത്തില്‍ വിജയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച അറബ് റീഡിംഗ് ചലഞ്ച് സംരംഭം ആഗോളതലത്തില്‍ സംസ്കാരവും നാഗരികതയും പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സാറ അല്‍ അമീരി പറഞ്ഞു.