
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: യുഎഇയിലെ ഏറ്റവും പ്രശസ്തമായ ദുബൈ മാളില്‍ ജൂലൈ ഒന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വാഹനം പാര്‍ക് ചെയ്യുന്നതിന് ഫീസ് നല്‍കണം. ചില മേഖലകളില്‍ സൗജന്യ പാര്‍കിങ് ഉണ്ട്. ഫാഷന്‍, ഗ്രാന്‍ഡ് ആന്‍ഡ് സിനിമ പാര്‍ക്കിങ് സോണുകളില്‍ ജൂലൈ ഒന്നുമുതല്‍ പണം കൊടുത്തു പാര്‍ക് ചെയ്യണം. സബീല്‍, ഫൗണ്ടെയ്ന് വ്യൂ പാര്‍ക്കിങ് നിലവില്‍ സൗജന്യമാണ്. ഭിന്നശേഷിയുള്ളവര്‍ക്ക് പാര്‍ക്കിങ് സൗജന്യമാണ്. ഈ കാറ്റഗറിക്കാര്‍ സാലിക് വെബ്സൈറ്റില്‍ നേരത്തെ തന്നെ ഇളവിനായി അപേക്ഷ നല്‍കണം. സാലിക് വെബ്സൈറ്റില്‍ പിഒഡി എലിജിബിലിറ്റി ലിസ്റ്റ് പരിശോധിച്ചാല്‍ ഇളവ് ബാധകമാണോയെന്ന് മനസിലാക്കാം. സാലിക്കില്‍ ഇളവുളള വാഹനങ്ങള്‍ക്ക് ദുബൈ മാളിലെ പാര്‍ക്കിങ് ഫീസിലും ഇളവുണ്ട്. പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് എന്നിവക്കാണ് ഇളവുള്ളത്. മുതിര്‍ന്ന പൗരന്മാര്ക്കും താമസക്കാര്‍ക്കും പാര്‍ക്കിങ് ഫീസില്‍ ഇളവില്ല. പാര്‍ക്ക് ചെയ്യുന്ന സമയത്തിന് അനുസരിച്ചാണ് ഫീസ് ഈടാക്കുന്നത്. പാര്‍ക്ക് ചെയ്ത ആദ്യ നാല് മണിക്കൂറിന് ഫീസ് ഈടാക്കില്ല. വാരാന്ത്യത്തില്‍ ആറുമണിക്കൂര്‍ വരെ ഫീസ് നല്‍കേണ്ടതില്ല. 4 മുതല്‍ 5 മണിക്കൂര്‍ വരെ 20 ദിര്‍ഹം, 5 മുതല്‍ 6 മണിക്കൂര്‍ വരെ 60 ദിര്‍ഹം, 6 മുതല്‍ 7 മണിക്കൂര്‍ വരെ 80 ദിര്‍ഹം, 7 മുതല്‍ 8 മണിക്കൂര്‍ വരെ 100 ദിര്‍ഹം, 8 മുതല്‍ 12 മണിക്കൂര്‍ വരെ 200 ദിര്‍ഹവും 12 മണിക്കൂറില്‍ കൂടുതലായാല്‍ 500 ദിര്‍ഹവും 24 മണിക്കൂറിലെ പാര്‍ക്കിങിന് 1000 ദിര്‍ഹവുമാണ് ഫീസ്. ഫീസ് ഈടാക്കുന്ന രീതിയിലും മാറ്റമുണ്ട്. വാഹനം പെയ്ഡ് പാര്‍ക്കിങ് സോണിലേക്ക് കയറുമ്പോള്‍ നമ്പര്‍ പ്ലേറ്റ് ക്യാമറയില്‍ പകര്‍ത്തും. പ്ലേറ്റ് നമ്പര്‍ തിരിച്ചറിഞ്ഞ് സാലിക്ക് അക്കൗണ്ടില്‍ നിന്നാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത്. പ്രവേശന സമയം മുതല്‍ പുറത്തുകടക്കുന്നതുവരെയുളള സമയം കണക്കാക്കിയാണ് ഫീസ് ഈടാക്കുക. ഇവിടെ പാര്‍ക് ചെയ്യുന്ന വാഹനത്തിന് സാലിക്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. സാലിക്ക് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ പിന്നീട് റീചാര്‍ജ് ചെയ്യുമ്പോള്‍ ഈ തുക ഈടാക്കും.
പാര്‍ക്കിങ് ഫീസ് എന്നിവ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ customerservice@salik.ae എന്നതിലേക്ക് ഇമെയില്‍ അയക്കാം. 800സാലിക്കിലേക്ക് വിളിച്ചും സാലിക്ക് ഉപഭോക്തൃസേവന കേന്ദ്രത്തിലെത്തിയും പരാതി നല്‍കാവുന്നതാണ്.