
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
ദുബൈ: പൊതുഗതാഗത സംവിധാനത്തില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്ന ദുബൈ നഗരത്തില്‍ മെട്രോ, ട്രാം സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി ദുബൈ ആര്‍ടിഎ. ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമാണ് വിപുലീകരണ പദ്ധതി. ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഫസ്റ്റ് ഡപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. ദുബൈയില്‍ നിലവില്‍ 55 മെട്രോ സ്റ്റേഷനുകളുണ്ട്, റെഡ് ലൈനില്‍ 35 ഉം ഗ്രീന്‍ ലൈനില്‍ 20 ഉം കൂടാതെ 11 ട്രാം സ്റ്റോപ്പുകളുമുണ്ട്. 2030-ഓടെ 140 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 96 സ്റ്റേഷനുകളായി ഇത് വര്‍ധിപ്പിക്കുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. കൂടാതെ ദുബൈ മെട്രോ ബ്ലൂ ലൈന്‍ പദ്ധതി ഈ വര്‍ഷം ആരംഭിക്കും. 2040 ഓടെ 228 ചതുരശ്ര കിലോമീറ്ററില്‍ 140 സ്റ്റേഷനുകള്‍ കവര്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും പറയുന്നു. 20 മിനിറ്റ് നഗരം-എന്ന എമിറേറ്റിന്റെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി ദുബൈ മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വിപുലീകരണ പദ്ധതി. പൊതുഗതാഗതത്തിന്റെ വിഹിതം 45 ശതമാനമായി വര്‍ധിപ്പിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം പ്രതിശീര്‍ഷ 16 ടണ്ണായി കുറക്കുക, നടത്തം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു ഇടങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തണലുള്ള പ്രദേശങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ ബ്ലൂപ്രിന്റില്‍ ഉള്‍പ്പെടുന്നു.
സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുക, മെട്രോക്ക് ചുറ്റുമുള്ള റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, ഓഫീസ്, സര്‍വീസ് സ്പെയ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ഉപയോക്താക്കളെ ആകര്‍ഷിക്കുക, സാമ്പത്തിക ഇടങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയിലും ആക്ഷന്‍ പ്ലാന്‍ കേന്ദ്രീകരിക്കും. ദുബൈ മെട്രോ ബ്ലൂ ലൈനിന്റെ പ്രവൃത്തി ഈ വര്‍ഷം ആരംഭിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. നഗരത്തിന്റെ വടക്ക്കിഴക്ക് ഭാഗത്തെ രൂപാന്തരപ്പെടുത്തുന്നതിനായി 18 ബില്യണ്‍ ദിര്‍ഹം പദ്ധതിയില്‍ 14 സ്റ്റേഷനുകളും 30 കിലോമീറ്റര്‍ മെട്രോ ശൃംഖലയിലേക്ക് വന്നു ചേരും. പുതിയ ലൈനിന്റെ പകുതിയിലേറെയും ഭൂഗര്‍ഭത്തിലാണ്. ദുബൈ മെട്രോ ബ്ലൂ ലൈന്‍ പദ്ധതി ഈ വര്‍ഷം തുടക്കം കുറിക്കുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബഹുജന ഗതാഗതം, പങ്കിട്ട ഗതാഗതം, ടാക്സികള്‍ എന്നിവ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ അനുപാതം മെട്രോയാണെന്ന് അല്‍ തായര്‍ പറഞ്ഞു. അത് 37 ശതമാനമാണ്.
ദുബായ് മെട്രോ, ട്രാം, ബസുകള്‍, മറൈന്‍ ട്രാന്‍സ്പോര്‍ട്ട്, ടാക്സികള്‍ എന്നിവയുള്‍പ്പെടെ പൊതുഗതാഗതത്തിന്റെയും ഷെയര്‍ മൊബിലിറ്റിയുടെയും സംയോജിത യാത്രക്കാരുടെ എണ്ണം 702 ദശലക്ഷത്തിലെത്തി. 2022 ലെ 621.4 ദശലക്ഷത്തില്‍ നിന്ന് 13 ശതമാനം വര്‍ധിച്ചു. ബ്ലൂ ലൈന്‍ പൂര്‍ത്തിയാവുമ്പോള്‍ ദുബൈയിലെ അഞ്ച് പ്രധാന നഗര പ്രദേശങ്ങളെ ബന്ധിപ്പിക്കും. ബര് ദുബൈ, ദേര, ഡൗണ്ടൗണ് ആന്‍ഡ് ബിസിനസ് ബേ, ദുബൈ സിലിക്കണ്‍ ഒയാസിസ്, ദുബൈ മറീന, ജെബിആര്‍, എക്സ്പോ സിറ്റി ദുബൈ എന്നിവ. ദുബൈ മെട്രോയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2029-ല്‍ പദ്ധതി പൂര്‍ത്തിയാകും.