
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : ഗണിത ശാസ്ത്രത്തില്‍ അസാധാരണമായ മികവും ഓര്മ ശക്തിയും ഉള്ളവര്‍ പങ്കെടുക്കുന്ന വേള്‍ഡ് മെന്റല്‍ സ്പോര്‍ട്സ് ഒളിമ്പിക്സിന് യുഎഇ ആതിഥേയത്വം വഹിക്കും. ഈ മാസം 7 മുതല്‍ 9 വരെ ഷാര്‍ജ സ്കൈലൈന്‍ യൂണിവേഴ്സിറ്റി കോളേജിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 35 രാജ്യങ്ങളില്‍ നിന്നുള്ള 5 വയസ്സ് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള ഇരുനൂറോളം പ്രതിഭകളാണ് വേള്‍ഡ് മെന്റല്‍ സ്പോര്‍ട്സ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. ഗണിത ശാസ്ത്ര നൈപുണ്യവും ഓര്മ ശക്തിയും പരീക്ഷിക്കുന്ന പന്ത്രണ്ട് വിഭാഗങ്ങളിലായിരിക്കും മല്‍സരം. മെന്റല്‍ സ്പോര്‍ട്സ് ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ആദ്യമായി ഔദ്യോഗിക ഇമിറാത്തി മെന്റല്‍ സ്പോര്‍ട്സ് ടീം യുഎഇയെ പ്രതിനിധീകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 40 അംഗ യുഎഇ ടീമില്‍ നാല് പ്രതിഭാധനരായ ഇമറാത്തികളും ഉള്‍പ്പെടുന്നു. മൂന്ന് മലയാളികളടക്കം ഇന്ത്യയില്‍ നിന്ന് 50 പേര് പങ്കെടുക്കും. 30,000 ഡോളറിന്റെ സമ്മാനങ്ങള്‍ നല്‍കും. ഓരോ വിഭാഗത്തിലും ഒളിമ്പിക് ചാമ്പ്യന്മാര്ക്ക് 1000 ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 750 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 500 ഡോളറും സമ്മാനം ലഭിക്കും.
2008 മുതലാണ് നാലുവര്‍ഷത്തെ ഇടവേളയില്‍ മെന്റല്‍ സ്പോര്‍ട്സ് ഒളിമ്പിക്സിന് തുടക്കമിട്ടത്. കോവിഡ് കാരണം കഴിഞ്ഞതവണ ഒളിമ്പിക്സ് സംഘടിപ്പിക്കാന്‍ സാധിച്ചില്ല. എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇത്തവണ വേള്‍ഡ് മെന്റല്‍ സ്പോര്‍ട്സ് ഒളിമ്പിക്സ് നടക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അതിര്‍ത്തികള്‍ക്കതീതമായ സമഗ്രവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ‘മെമ്മോറിയാഡ് 2024’ ചെയര്‍പേഴ്സണ്‍ ഷെര്‍ലി ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഎഇയിലെ പ്രമുഖ എഡ്ടെക് കമ്പനികളിലൊന്നായ സ്പാര്‍ക്ക്ലര്‍ മൈന്‍ഡ്സ് ആണ് മെമ്മോറിയഡ് 2024 സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം യുഎഇയിലെ 120 സ്കൂളുകളിലായി 10 റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ നടത്തിയെന്നും അസാമാന്യമായ ഓര്‍മശക്തിയും ഗണിത ശാസ്ത്ര മികവുമുള്ള 40 പ്രതിഭകള്‍ അടങ്ങിയ യുഎഇ ടീമിന് രൂപം നല്കാന് സാധിച്ചുവെന്നും സ്പാര്‍ക്ക്ലര്‍ മൈന്‍ഡ്സ് സിഇഒയും മെമ്മോറിയഡ് 2024 ന്റെ ബ്രാന്‍ഡ് അംബാസഡറുമായ ക്രിസ് ജേക്കബ് പറഞ്ഞു.
സ്കൈലൈന്‍ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍മാരായ ഡോ.ദീപക് കല്‍റ, ഡോ. നസീം ആബിദി, മതെല്ലൊ ജീനിയസ് ആഗോള വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീനിവാസ് അയ്യങ്കാര്‍, മെമ്മോറിയാഡ് വേള്‍ഡ് മെന്റല്‍ സ്പോര്‍ട്സ് ഫെഡറേഷന് ചെയര്‍ പേഴ്സണും സ്പാര്‍ക്ലര്‍ മൈന്‍ഡ്സ് സ്ഥാപകയുമായ ഷേര്‍ലി ജേക്കബ്, സ്പാര്‍ക്ലര്‍ മൈന്‍ഡ്സ് ചെയര്‍ പേഴ്സണ്‍ ജേക്കബ് സക്കറിയ, സ്പാര്‍ക്ലര്‍ മൈന്‍ഡ്സ് സി ഇ ഒ യും മെമ്മോറിയാഡ് ബ്രാന്‍ഡ് അംബാസിഡറുമായ ക്രിസ് ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.