
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
തിരുവനന്തപുരം : തലസ്ഥാനത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മൂന്നു ദിവസം മുൻപ് കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതം. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആറരയോടെ തുടങ്ങി. സ്കൂബ സംഘവും നാവികസേനാ സംഘത്തിനൊപ്പമുണ്ട്. വെള്ളത്തിനടിയിൽ വസ്തുക്കൾ ശബ്ദമിടിപ്പുകൾ പുറപ്പെടുവിക്കുന്നതിലൂടെ കണ്ടെത്തുന്നതിനുള്ള സംവിധാനാമായ സോണാർ ഉപയോഗിച്ച് ടണലിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാണ് നാവികസേനാ സംഘം തിരച്ചിൽ ആരംഭിച്ചത്. എത്ര ഇരുട്ടിലും സോണാർ ക്യാമറക്ക് ദൃശ്യങ്ങൾ ശേഖരിക്കാനാകും എന്നതാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ് ഫോമിന് സമീപമായുള്ള ടണലിലാണ് നാവികസേനാ സംഘം ഇപ്പോൾ പരിശോധന നടത്തുന്നത്. ഇനിയുള്ള തിരച്ചിലിന് നേവി മേൽനോട്ടം വഹിക്കുമെന്ന് സബ് കലക്ടർ അശ്വതി ശ്രീനിവാസ് അറിയിച്ചു.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയെ സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായി നിയമിക്കും