
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി മാരായമുട്ടം സ്വദേശി ജോയിയുടെ മൃതദേഹം 46 മണിക്കൂറിനു ശേഷം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. കനാലിൽ നിന്നും പുറത്തെടുത്ത് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്ന മൃതദേഹം ബന്ധുക്കളെത്തി ജോയിയുടേത് തന്നെയെന്നു സ്ഥിരീകരിച്ചു.നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഇന്നു രാവിലെ ആറരയോടെയാണ് തിരച്ചിൽ പുനഃരാരംഭിച്ചത്.
ജോയി ഇനി മടങ്ങിവരില്ലെന്നു വിശ്വസിക്കാൻ അമ്മ മെൽഹിക്കൊ ജോയിയെ അടുത്ത് അറിയാവുന്നവർക്കോ ആയിട്ടില്ല. ആശ്രയമായ മകനെ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. മകന് അപകടമൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നും രക്ഷപ്പെടുമെന്നുമുള്ള പ്രതീക്ഷയിൽ മാരായമുട്ടത്തെ ഇടിഞ്ഞുപൊളിയാറായ വീട്ടിൽ പ്രാർത്ഥനയുമായി കാത്തിരിക്കുകയായിരുന്നു ഈ അമ്മ.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയെ സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായി നിയമിക്കും