
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: പ്രവാസി മലയാളികളുടെ കൂട്ടായ്മയില്‍ എയര്‍ കേരള എന്ന പേരില്‍ വിമാനസര്‍വീസ് യാഥാര്‍ത്ഥ്യത്തിലേക്ക്. മലയാളി സംരംഭകര്‍ രൂപീകരിച്ച സെറ്റ് ഫ്ളൈ-(zett fly)- ഏവിയേഷന്‍ സര്‍വീസ് എന്ന കമ്പനിക്ക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എന്‍.ഒ.സി ലഭിച്ചതായി കമ്പനി ചെയര്‍മാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എയര്‍കേരള യാഥാര്‍ഥ്യമാവുന്നതിലൂടെ കേരളത്തിന്റെ ടൂറിസം ട്രാവല്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങുണ്ടാവുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങള്‍ വരും വര്‍ഷങ്ങളില്‍ പരിഹരിക്കപ്പെടുമെന്നും zet fly ഏവിയേഷന്‍ വൈസ്ചെയര്‍മാന്‍ അയ്യൂബ് കല്ലടപറഞ്ഞു.
തുടക്കത്തില്‍ ടയര്‍2, ടയര്‍3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വിസ്. ഇതിനായി 3 എ.ടി.ആര് 72600 വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. നിര്‍മാതാക്കളില്‍ നിന്ന് വിമാനങ്ങള്‍ നേരിട്ട് സ്വന്തമാക്കി അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയര്‍ത്തി വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. എയര്‍കേരള യാഥാര്‍ത്ഥ്യമായാല്‍ ഗള്‍ഫ് നാടുകളിലേക്കും തിരിച്ചുമുള്ള മലയാളി പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവാസികള്‍ നേതൃത്വം നല്കുന്ന കേരളം ആസ്ഥാനമായി വരുന്ന ആദ്യത്തെ വിമാനക്കമ്പനിയെന്ന നിലയില്‍ ഒട്ടനവധി പ്രത്യേകതകളുണ്ടെന്ന് അഫി അഹമ്മദ് പറഞ്ഞു. (airkerala.com) എന്ന ബ്രാന്‍ഡിലാകും കമ്പനി സര്‍വീസുകള്‍ നടത്തുക.
പ്രവാസികള്‍ ഉള്‍പ്പെടയുള്ള എല്ലാമലയാളികളെയും ഇതിന്റെ ഭാഗമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം 1 മില്യണ്‍ ദിര്‍ഹം നല്കി Airkerala.com എന്ന ഡൊമൈന്‍ കമ്പനി സ്വന്തമാക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ കമ്പനി സെക്രട്ടറി ആഷിഖ്, ജനറല്‍ മാനേജര്‍ സഫീര്‍ മഹമൂദ്, ലീഗല്‍ അഡൈ്വസര്‍ ശിഹാബ് തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.