
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഫുജൈറ: ജീവിത മാര്‍ഗം തേടിയാണ് പ്രവാസികള്‍ അന്യദേശങ്ങളിലെത്തുന്നത്. പണം സമ്പാദിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും നാം പലപ്പോഴും അവയൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള കുറുക്കുവഴികല്‍ തേടി സര്‍വ്വവും നഷ്ടപ്പെടുന്ന സംഭവങ്ങള്‍ കുറവല്ല. അതുപോലെ പണം നഷ്ടപ്പെടാനുള്ള വഴികളും ഏറെയാണ്. അതു ശ്രദ്ധിക്കാതെ വിട്ടാല്‍ കൈയിലുള്ളതു മുഴുവന്‍ പോയിക്കിട്ടുമെന്നോര്ക്കുക. മാറിയ കാലത്ത് ഡിജിറ്റല്‍ ചതിക്കുഴികള്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായിരിക്കുകയാണ്. ഇതിലൂടെ പണം നഷ്ടപ്പെടുന്ന പ്രവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വലിയ സാമ്പത്തിക നഷ്ടം തന്നെ സംഭവിക്കാം. ഓരോ ദിവസവും പുതിയ പുതിയ സാമ്പത്തിക തട്ടിപ്പിന്റെ കഥകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 3134 ആളുകളുടെ പണം നഷ്ടപെട്ട കേസുകള്‍ ദുബൈയില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ രൂപത്തിലുള്ള വാരിക്കുഴികളാണ് അവയില്‍ ഏറെയും. തട്ടിപ്പിനുള്ള ഒരു വാതില്‍ അടയുമ്പോള്‍ മറ്റു പുതിയ മാര്‍ഗങ്ങളിലൂടെ അവര്‍ നമ്മുടെ മുന്നിലെത്തും. പണ ഇടപാടുകള്‍ നടത്തുമ്പോള്‍ മാത്രമല്ല മറ്റ് അവസരങ്ങളിലും അവര്‍ നമ്മെ കെണിയില്‍ വീഴ്ത്തിയേക്കും. ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കുകയേ വഴിയുള്ളൂ. ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരെ ലക്ഷ്യം വച്ചാണ് പുതിയ തട്ടിപ്പ്. തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു ചെറിയ സംഖ്യ അയക്കും. തുടര്‍ന്ന് വിളി വരും. ഒരു സംഖ്യ നിങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും അറിയാതെ സംഭവിച്ചു പോയതാണെന്നും പറയും. സംഖ്യ ദയവായി തിരിച്ചയക്കണമെന്നും അഭ്യര്‍ത്ഥിക്കും. ഹിന്ദി, ഇംഗ്ലീഷ് ഭാഷയിലുള്ള സംഭാഷണമായിരിക്കും അവരുടേത്. ഇതു കേട്ട് സംഖ്യ തിരിച്ച് അയച്ചു പോയാല്‍ നിങ്ങള്‍ വെട്ടിലാകും. പണം അയക്കുന്ന പ്രക്രിയയിലൂടെ തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ മനസ്സിലാക്കി ബാക്കിയുള്ള പണവും ചോര്‍ത്തിയെടുക്കും. ഒരു കാരണവശാലും ഓണ്‍ലൈനായി പണം കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം തിരിച്ചുനല്‍കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പോലീസ് സ്റ്റേഷന് പോലുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് വരാന്‍ പറഞ്ഞ് നേരിട്ട് പണം കൈമാറുക. ഇത് തട്ടിപ്പിന്റെ ഒരു ചെറിയ വശം മാത്രം. ഗള്‍ഫില്‍ ആദ്യമായി എത്തുന്നവരുടെ ഫോണുകളിലേക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണെന്നും പൊലീസില്‍ നിന്നാണെന്നും പരിചയപ്പെടുത്തി അക്കൗണ്ടിലുള്ള പണം ചോര്‍ത്തുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കാര്യ ശ്രദ്ധിച്ചാല്‍ മതിയാവും, ആര് വിളിച്ചാലും ഇടപാടുകള്‍ നേരിട്ടാവാമെന്ന് ധൈര്യത്തോടെ പറയുക. യുഎഇ പോലുള്ള രാജ്യങ്ങളില്‍ ഒരിക്കലും പോലീസോ മറ്റു ഏജന്‍സികളോ ഫോണില്‍ വിളിച്ച് ബാങ്ക് വിവരങ്ങള്‍ ചോദിക്കാറില്ല. അങ്ങനെയുണ്ടെങ്കില്‍ തന്നെ പ്രത്യേക സംവിധാനമുണ്ടാവും. പെട്ടെന്നുള്ള അജ്ഞാത ഫോണുകള്‍ക്ക് വളരെ ആലോചിച്ച ശേഷം മാത്രം മറുപടി നല്‍കുക. അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് നേരില്‍ ചെന്ന് കാര്യങ്ങള്‍ നടത്തുക.