
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: ഗള്‍ഫില്‍ സ്കൂളുകള്‍ക്ക് വേനലവധി പ്രഖ്യാപിച്ചതോടെ പ്രവാസികളെ ചൂണ്ടയിട്ട കാത്തിരിക്കുന്ന വിമാനക്കമ്പനികള്‍ യാത്രാകൂലി കുത്തനെ ഉയര്‍ത്തി. മധ്യവേനലവധി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയര്‍ത്തിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് ടിക്കറ്റ് നിരക്കും ഉയരും. വിമാന സര്‍വീസുകളും സീറ്റുകളുടെ എണ്ണവും വര്‍ധിച്ചെങ്കിലും അവധിക്കാല നിരക്കുവര്‍ധന മുന്‍ വര്‍ഷങ്ങള്‍ക്കു സമാനമായി തുടരുകയാണ്. കുട്ടികളുടെ സ്കൂള്‍ അവധിക്കൊപ്പമായിരിക്കും കുടുംബമായി താമസിക്കുന്ന പ്രവാസികള്‍ പൊതുവെ കുടുംബസമേതം നാട്ടിലേക്ക് യാത്ര ചെയ്യുക. സ്കൂള്‍ അവധിപ്രകാരമായിരിക്കും പലരും ഓഫീസുകളില്‍ നിന്നും വാര്‍ഷിക അവധിക്ക് അപേക്ഷിക്കുക. പ്രവാസിക കുടുംബങ്ങളുടെ ഈ അനിവാര്യമായ സാഹചര്യം മുതലെടുത്താണ്, കഴുകന് ഇരയെ കാത്തിരിക്കുന്നതുപോലെ വിമാനക്കമ്പനികള്‍ പെരുമാറുന്നത്. കൂടുതല്‍ പ്രവാസികള്‍ക്കും നേരത്തെ ടിക്കറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യമുള്ളവരായിരിക്കും. അവധിക്ക് അപേക്ഷിച്ച പലര്‍ക്കും അവസാനനിമിഷമായിരിക്കും കമ്പനികള്‍ ലീവ് അനുവദിക്കുക. അതിനാല്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും പലര്‍ക്കും നഷ്ടപ്പെട്ടു. ഈയാഴ്ച നാട്ടിലേക്ക് യാത് പുറപ്പെട്ട് ആഗസ്റ്റില്‍ തിരിച്ചുവരാന്‍ നാലംഗമുള്ള ഒരു കുടുംബത്തിന് ശരാശരി മുന്നര ലക്ഷം രൂപയെങ്കിലും ആവുമെന്നാണ് കണക്ക്. ഒരു മാസം മുന്‍പ് ടിക്കറ്റ് എടുത്തവര്‍ക്ക് 2.5 ലക്ഷം ലഭിച്ചതായി പറയുന്നുണ്. എന്നാലും അത്ര കുറവൊന്നുമല്ല.
ഒരു മാസത്തിനിടെ ഒരു ലക്ഷം രൂപയുടെ വര്‍ധനയാണ് നിരക്കിലുണ്ടായത്. ഇത്രയും പണം മുടക്കിയാലും പലപ്പോഴും നേരിട്ടുള്ള ടിക്കറ്റ് കിട്ടാറില്ലെന്നും പലര്‍ക്കും കണക്ഷന് വിമാനങ്ങളാണ് കിട്ടുന്നത്. ലഗേജ് ഇല്ലാത്ത ടിക്കറ്റുകള്‍ക്കു മാത്രമാണ് അല്പമെങ്കിലും കുറവ്. വെറും കൈയ്യോടെ പ്രവാസികള്‍ക്ക് ഒരിക്കലും നാട്ടില്‍ പോവാനാവില്ല. രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കുടുംബത്തില്‍ ഉപയോഗിക്കാനുള്ള സാധനങ്ങളും വാര്‍ഷിക അവധിക്കാണ് നാട്ടിലേക്ക് കൊണ്ടുപോവുക. നാല് പേരുടെ ലഗേജ് കണക്കാക്കിയായിരിക്കും കുടുംബങ്ങള്‍ പര്‍ചേസ് ചെയ്യുക. ഇങ്ങനെ കണക്കാക്കുമ്പോള്‍ ചുരുങ്ങിയത് ഒരു കുടുംബത്തിന് ടിക്കറ്റിന് നിരക്കിന് പുറമെ ഇരട്ടി ചെലവ് വരും. ടിക്കറ്റ് നിരക്കിന്റെ കാര്യം പ്രവാസി സംഘടനകള്‍ നിരന്തരം ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും ഒരു സര്‍ക്കാരുകളും ഇതുവരെ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല.