
റമസാന് 27ാം രാവില് ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്
ഷാര്ജ : ഷാര്ജ രാജ്യാന്തര പുസ്തക മേള വായനയെക്കുറിച്ചുള്ള ധാരണകള് തിരുത്തുന്നതാണെന്നും പുസ്തക പ്രേമികള് ഈ മേള ആസ്വദിക്കേണ്ടതാണെന്നും മുസ്്ലിംലീഗ് ദേശീയ ഓര്ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര് എംപി പറഞ്ഞു. പുസ്തക പ്രകാശനത്തിനെത്തിയ ഇ.ടി, ഗള്ഫ് ചന്ദ്രിക പവലിയന് സന്ദര്ശിച്ച് സംസാരിക്കുകയായിരുന്നു. ലോകോത്തര നിലവാരമുള്ള ഷാര്ജ പുസ്തകമേളയില് ഗള്ഫ് ചന്ദ്രികയുടെ സാന്നിധ്യം സന്തോഷം പകരുന്നതാണെന്നും ഡിജിറ്റല് മേഖലയിലേക്കുള്ള ഗള്ഫ് ചന്ദ്രികയുടെ പ്രയാണം മാധ്യമ രംഗത്ത് പുതുമകള് സൃഷ്ടിക്കുമെന്നും ഇ.ടി പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവഹാജി സന്നിഹിതനായിരുന്നു. ചന്ദ്രിക ഗവേണിങ് ബോഡി സാരഥികളായ നിസാര് തളങ്കര,ഷുക്കൂറലി കല്ലുങ്ങല്,ഹാശിം നൂഞ്ഞേരി എന്നിവരുടെ നേതൃത്വത്തില് ഇ.ടിയെ സ്വീകരിച്ചു. ഗള്ഫ് ചന്ദ്രിക പവലിയനില് ഒരുക്കിയ പുസ്തക ശേഖരത്തില് നിന്നുള്ള ആദ്യ വില്പനയും ഇ.ടി നിര്വഹിച്ചു. സിഎച്ചിന്റെ ജീവിതവും വീക്ഷണവും എന്ന പുസ്തകം മുബഷിറ കോട്ടക്കല് ഇ.ടിയില് നിന്നും ഏറ്റുവാങ്ങി. തിരൂര് മണ്ഡലം മുസ്്ലിംലീഗ് ജനറല് സെക്രട്ടറി വെട്ടം ആലിക്കോയ,സി.പി ബാബു എടക്കുളം, ദുബൈ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി തുടങ്ങിയവര് പങ്കെടുത്തു.