ഗള്‍ഫ് അടക്കമുള്ള അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാന്; ഇതുവരെയുള്ള ആക്രമണങ്ങളില്‍ മാപ്പ് ചോദിച്ചു

അബുദാബി: ഭക്ഷ്യസുരക്ഷയും ഭക്ഷ്യോത്പന്നങ്ങളുടെ മികച്ച ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇയിലേക്ക് ചരക്കുവിമാനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിത്തുടങ്ങി. ഇത്തിഹാദിന്റെ ബോയിംഗ് ചരക്ക് വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് 80 ടണ്‍ പഴംപച്ചക്കറികളാണ് ലുലു ഗ്രൂപ്പ് എത്തിച്ചത്. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് വിമാനം അബുദാബിയില്‍ എത്തിച്ചേര്‍ന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസമാകുന്നതാണ് ഈ നീക്കം. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ഫെയര്‍ എക്സ്പോര്‍ട്സ് ആണ് പഴംപച്ചക്കറി ഉല്പന്നങ്ങള് സുഗമമായി ലഭ്യമാക്കിയത്. വരും ദിവസങ്ങളിലും ഇത്തരം സര്‍വീസുകള്‍ തുടരുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ മെല്‍ബണ്‍ അടക്കം ലോകത്തെ പ്രധാന കേന്ദ്രങ്ങളിലുള്ള സംഭരണ കേന്ദ്രങ്ങള്‍ വഴി മികച്ച ഉല്പന്നങ്ങള് യുഎഇയില്‍ സുഗമമായി ലഭ്യമാക്കുമെന്നും ലുലു വ്യക്തമാക്കി. യുഎഇയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ പഴംപച്ചക്കറി, മറ്റ് അവശ്യവസ്തുക്കള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി വ്യക്തമാക്കി. ലോകത്തെ വിവിധ ഇടങ്ങളിലുള്ള ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങള്‍ വഴി ഉല്പന്നങ്ങളുടെ തുടര്‍ച്ചയായ ലഭ്യതയും വില സ്ഥിരതയും നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡല്‍ഹിയില്‍ നിന്ന് 80 ടണ്‍ മാംസ ഉല്പന്നങ്ങളും ലുലു ഗ്രൂപ്പ് എത്തിച്ചിരുന്നു. മുംബൈ, ബെംഗളൂരു മേഖലയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൂടുതല്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. നാട്ടിലെ കര്‍ഷകര്‍ക്കും വലിയ പിന്തുണ നല്‍കുന്നത് കൂടിയാണ് ഈ ദൗത്യം