യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ സര്‍വീസുകള്‍ ജൂലായ് 1 മുതല്‍ അല്‍ഹിന്ദിന് ; ബിഎല്‍എസ് സര്‍വീസ് ജൂണ്‍ 30 വരെ മാത്രം

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍-ഐഐസി ‘പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷന്’ എന്ന പ്രത്യേക പരിപാടി 2026 ജൂണ്‍ 13 ശനിയാഴ്ച വൈകുന്നേരം 7:00 മുതല്‍ അബുദാബി IIC ഹാളില്‍ നടക്കും. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ അസാധാരണമായ വികസന നേട്ടങ്ങളെ ആദരിക്കുകയും രാജ്യത്തിന്റെ പുരോഗതിയെ ശക്തിപ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹവാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ സമാധാനത്തോടെയും പരസ്പര ബഹുമാനത്തോടെയും ഒരുമിച്ച് ജീവിക്കുന്ന യുഎഇയുടെ സമൃദ്ധമായ ബഹുസാംസ്കാരിക പൈതൃകത്തിന് സ്നേഹവും കൃതജ്ഞതയും അര്‍പ്പിക്കുന്ന, ഒരു ഉന്നത നിലവാരത്തിലുള്ള സാംസ്കാരിക അനുഭവമായിരിക്കും ഈ പരിപാടി.
യുഎഇ സഹിഷ്ണുത സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, കമ്മ്യൂണിറ്റി ഡവലപ്പ്മെന്് വകുപ്പ് ചെയര്മാന് ഷാമിസ് അലി ഖല്ഫാന് അല്‍ ദാഹിരി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, എമിറേറ്റ്സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് വൈസ് ചെയര്മാന് പ്രൊഫ. ജമാല്‍ സനദ് അല്‍ സുവൈദി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ചീഫ് പാട്രണും ലുലുഗ്രൂപ്പ് ചെയര്‍മാനുമായ പത്മശ്രീ ഡോ. എം.എ യൂസഫലി, യുഎഇ പ്രസിഡന്റിന്റെ മത ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, പി. ബാവ ഹാജി തുടങ്ങി നിരവധി സര്‍ക്കാര്‍ പ്രതിനിധികളും സാമൂഹിക സാംസ്കാരിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക സംഗീത നിശയും ഉണ്ടായിരിക്കും. സംഗീതം, നൃത്തം, കലാപ്രകടനങ്ങള്‍ എന്നിവയിലൂടെ രണ്ട് സംസ്കാരങ്ങളുടെയും സൗന്ദര്യം ഒരുമിച്ച് അവതരിപ്പിക്കും. പ്രശസ്ത ഗായകന്മാരായ ആബിദ് കണ്ണൂര്‍, ആദില്‍ അത്തു എന്നിവര്‍ നേതൃത്വം നല്കുന്ന സംഘം ഗാന വിരുന്നൊരുക്കും. ചടങ്ങില്‍ സെന്റര്‍ അംഗങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്പ് ലോഞ്ചിങ് നടക്കും. മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍
അബ്ദുല്‍ റൗഫ് അഹ്സനി (പ്രസിഡന്റ്), അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി (ജനറല്‍ സെക്രട്ടറി), യു. അബ്ദുള്ള ഫാറൂഖി (സീനിയര്‍ ലീഡര്‍), വി.പി.കെ. അബ്ദുള്ള (വൈസ് പ്രസിഡന്റ്), അസീസ് കാളിയാടാന്‍ (ട്രഷറര്‍), അബ്ദുള്ള നദ്വി (അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), അബ്ദുല്‍ ബാസിത് കായക്കണ്ടി (പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍), സലിം നാട്ടിക (ജനറല്‍ കണ്‍വീനര്‍), ഹൈദര്‍ ബിന്‍ മൊയ്ദു, അഷ്റഫ് നജാത്ത് എന്നിവര്‍ പങ്കെടുത്തു.