ഗള്‍ഫ് അടക്കമുള്ള അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാന്; ഇതുവരെയുള്ള ആക്രമണങ്ങളില്‍ മാപ്പ് ചോദിച്ചു

ടെഹ്റാന്: അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കി അറിയിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നും തിരിച്ചും ആക്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുണ്ടായാല്‍ തിരിച്ചടിയുണ്ടാവും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ ഇറാന് പ്രസിഡന്റ് മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഭിന്നതകള്‍ മാറ്റിവെച്ച് അവസാന ശ്വാസം വരെ രാജ്യത്തിന് വേണ്ടി ഇറാന് ജനത പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളില്‍ ലോകവ്യാപകമായി വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നീക്കം.


