തോല്‍വിയറിയാത്ത സ്പെയിന് ക്വാര്‍ട്ടറില്‍ കരുത്തരായ ബെല്‍ജിയത്തെ നേരിടും

ഇറാനിയന്‍ നഗരങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം രാത്രിയും യുഎസ് ബോംബാക്രമണം നടത്തിയതിന് ശേഷം ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സേനയ്ക്കെതിരെ ആക്രമണം നടത്തിയതായി ഇറാന് അവകാശപ്പെട്ടു. ഖത്തറിലും ബഹ്റൈനിലും മിസൈല്‍ അലര്‍ട്ട് വന്നതായി താമസക്കാര്‍ പറയുന്നു. അതേസമയം ഇറാന് നേരെ അമേരിക്ക ആക്രമണം ശക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലെ ബുഷെഹര്‍, ചബഹാര്‍, ബന്ദര്‍ അബ്ബാസ്, സിരിക്, ജാസ്ക്, അബു മൂസ ദ്വീപ് എന്നിവയുള്‍പ്പെടെയുള്ള ഇറാനിയന്‍ നഗരങ്ങളില്‍ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍ഷഹറില്‍ കുറഞ്ഞത് ഒരാള്‍ കൊല്ലപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണങ്ങളുടെ ‘പ്രതികാരമായാണ്’ ആക്രമണങ്ങള്‍ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. ഇന്നലെ രാത്രിയില്‍ കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ഡ്രോണുകള്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഇറാന് സൈന്യം പറയുന്നു. കുവൈറ്റിലെ ഒരു യുഎസ് പാട്രിയറ്റ് മിസൈല്‍ സംവിധാനം, ഖത്തറിലെ ഒരു സാറ്റലൈറ്റ് ആന്റിന മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം, ബഹ്റൈനിലെ യുഎസ് ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. എന്നാല്‍ ഇറാന്റെ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങളെ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായി പ്രതിരോധിച്ചു. എവിടെയും ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.