ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യവുമായി നന്മ മേപ്പയൂര്‍

അബുദാബി: മാധ്യമപ്രവര്‍ത്തകരെ അബുദാബി മലയാളി സമാജം ആദരിച്ചു. മലയാളി സമാജം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരായ റാഷിദ് പൂമാടം, സമീര്‍ കല്ലറ, റസാഖ് ഒരുമനയൂര്‍, സഫറുള്ള പാലപ്പെട്ടി, പി.എം. അബ്ദുറഹ്മാന്, എന്‍.എം. അബൂബക്കര്‍ എന്നിവരെ ആദരിച്ചത്. സമാജം പ്രസിഡന്റ് സലീം ചിറക്കലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ടി.പി. അബൂബക്കര്‍ മുഖ്യാതിഥിയായിരുന്നു. സമാജം ഭാരവാഹികള്‍, വനിതാ വിഭാഗം ഭാരവാഹികള്‍, സാമൂഹികസാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.




