തോല്‍വിയറിയാത്ത സ്പെയിന് ക്വാര്‍ട്ടറില്‍ കരുത്തരായ ബെല്‍ജിയത്തെ നേരിടും

തിരുവനന്തപുരം: കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കുറച്ചു. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ബാറ്ററി ഓപറേറ്റഡ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്. കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍, പ്രൈവറ്റ് ത്രീവീലറുകള്‍, മോട്ടോര്‍ കാറുകള്‍, മോട്ടോര്‍ ക്യാബുകള്‍, ടൂറിസ്റ്റ് ടാക്സികള്‍, സ്വന്തം ഉപയോഗത്തിനുള്ള പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍ എന്നീ ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. പത്തു ലക്ഷം വരെ പര്‍ചേസ് വാല്യൂ ഉള്ളവയ്ക്ക് 3 ശതമാനവും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ളവയ്ക്ക് 5 ശതമാനവും, 20 മുതല്‍ 40 ലക്ഷം വരെയുള്ളവയ്ക്ക് 10 ശതമാനവും, 40 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് 15 ശതമാനവുമായി കേരള സര്‍ക്കാര്‍ നികുതി നിശ്ചയിച്ചു.


