തോല്‍വിയറിയാത്ത സ്പെയിന് ക്വാര്‍ട്ടറില്‍ കരുത്തരായ ബെല്‍ജിയത്തെ നേരിടും

ദുബൈ: തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ദുബൈ നൗ (DubaiNow) വഴി തൊഴില്‍ പരാതികള്‍ നല്‍കാം. ശമ്പളം, താമസം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാം. ദുബൈ പോലീസ് വികസിപ്പിച്ചെടുത്ത ‘വര്‍ക്കേഴ്സ് വോയ്സ്’ സേവനത്തിലൂടെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലുടമകള്‍ക്കെതിരെ പരാതി നല്കാന് അനുവദിക്കുന്ന പുതിയ ഫീച്ചര്‍ ദുബൈ നൗ ആപ്പില്‍ ഡിജിറ്റല്‍ ദുബായ് പ്രഖ്യാപിച്ചു. തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വേതനം, തൊഴില്‍ സാഹചര്യങ്ങള്‍, താമസം, അല്ലെങ്കില്‍ തൊഴില്‍പരമായ ആരോഗ്യ സുരക്ഷാ ആവശ്യകതകള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗതമോ കൂട്ടായതോ ആയ പരാതികള്‍ നല്കാന് ഈ സേവനം ജീവനക്കാരെ പ്രാപ്തരാക്കുന്നുവെന്ന് എക്സിലെ ഒരു പോസ്റ്റില്‍ ഡിജിറ്റല്‍ ദുബൈ വ്യക്തമാക്കി.
വ്യക്തിഗത സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള നഗരത്തിന്റെ ഏകീകൃത പ്ലാറ്റ്ഫോമായ ദുബൈ നൗ ആപ്പിലൂടെയാണ് ഈ സേവനം നല്‍കുന്നത്. ഇതുവഴി തൊഴിലാളികള്‍ക്ക് സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ഡിജിറ്റലായി പരാതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കും.