
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദോഹ : ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 24ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ഖത്തറി വ്യവസായിയും രാജകുടുംബാംഗവുമായ ശൈഖ് ഫൈസല്‍ ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ അല്‍ താനി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി,ഡയരക്ടര്‍ മുഹമ്മദ് അല്‍ത്താഫ്,ഖത്തര്‍ റീജണല്‍ ഡരക്റ്റര് ഷൈജന്‍ എം.ഒ എന്നിവരും പങ്കെടുത്തു. 25,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഖത്തറിലെ ഉമ്മുല്‍ അമദിലെ നോര്‍ത്ത് പ്ലാസ മാളിലാണ് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.
ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി,ഹോട്ട് ഫുഡ്,പഴം,പച്ചക്കറി,മാംസം,മത്സ്യ ഉത്പന്നങ്ങള്‍ അടക്കം വിപുലമായ ശേഖരമാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ 271ാമത് ഹൈപ്പര്‍മാര്‍ക്കറ്റാണ് ഉമ്മുല്‍ അമദിലേത്. മൂന്ന് പുതിയ പ്രൊജക്ടുകള്കൂടി യാഥാര്‍ത്ഥ്യമാകുമെന്നും മികച്ച ഉത്പന്നങ്ങള്‍ ഖത്തറിലെ ജനങ്ങള്‍ക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും എം.എ യൂസഫലി പറഞ്ഞു. എല്ലാവിധ പിന്തുണയും നല്കുന്ന ഖത്തര്‍ ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും യൂസഫലി കൂട്ടിചേര്‍ത്തു.