
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ ‘സിഎച്ച് അണയാത്ത അഗ്നിജ്വാല’ എന്ന വിഷയത്തില്‍ സിഎച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന സമ്മേളനത്തില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് ഇസ്ലാമിക് സെന്ററില്‍ ഒരുക്കിയ നസീര്‍ രാമന്തളിയുടെ ഫോട്ടോ പ്രദര്‍ശനം കെഎം ഷാജി ഉദ്ഘാടനം ചെയ്തു.
അബുദാബി കണ്ണൂര്‍ ജില്ലാ കെഎംസിസി കൗണ്‍സി ല്‍ അംഗങ്ങളെ സംഘടിപ്പിച്ചു നടന്ന ‘മീറ്റ് ദി ലീഡര്‍’ പരിപാടി കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാകളായ പി.സാബിര്‍,ഹംസ നടുവില്‍,ശറഫുദ്ദീന്‍ കുപ്പം, ഇ.ടി മുഹമ്മദ് സുനീര്‍ പങ്കെടുത്തു. വിവിധ കലാകാരന്മാര് സിഎച്ച് അനുസ്മരണ ഗാനം ആലപിച്ചു. വൈകിട്ട് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി പ്രസംഗിച്ചു. കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് സാദിഖ് മുട്ടം അധ്യക്ഷനായി. അനസ് എടയന്നൂര്‍ സ്വാഗതവും അലി പാലക്കോട് നന്ദിയും പറഞ്ഞു.