
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ കീഴിലുള്ള ഗള്‍ഫ് റോസ് നഴ്സറിയിലെ കുരുന്നുകള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഷിഫ്ന നസ്റുദ്ദീന്‍, അസോസിയേഷന് ജോയിന്റ് ജനറല്‍ സെക്രട്ടറി ജിബി ബേബി,മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുമനാഫ് പ്രസംഗിച്ചു. ഗള്‍ഫ് റോസ് നഴ്സറി പ്രിന്‍സിപ്പല്‍ ജ്യോതി ജോഷി സ്വാഗതം പറഞ്ഞു. അഞ്ചു കുരുന്നുകളോടൊപ്പം അവരുടെ പിതാക്കന്മാര് കൂടി ചേര്‍ന്ന് ചേര്‍ന്ന് ‘അകേലേ ഹം അകേലേ തും…. ഐ ലവ് യൂ ഡാഡി എന്ന മനോഹരമായ ഹിന്ദി എന്ന ഗാനത്തിന്റെ അകമ്പടിയോടെ ചുവട് വെച്ചത് പരിപാടി കാണാനെത്തിയവരില്‍ കൗതുകവും നവ്യാനുഭവവുമായി.