
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി : അജ്മാനില്‍ വാണിജ്യരംഗത്ത് വന്‍മുന്നേറ്റം ഉണ്ടായതായി സാമ്പത്തിക വികസന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വാണിജ്യ ലൈസന്‍സ് വളര്‍ച്ചാ നിരക്ക് 2023 ന്റെ ആദ്യ പകുതിയെ അ പേക്ഷിച്ച് ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ പതിനഞ്ച് ശതമാനം വര്‍ധനവുണ്ടായി. 37,755 ലൈസന്‍സു കളാണ് നിലവിലുള്ളത്. ആദ്യപകുതിയില്‍ മൊത്തം 3,000 പുതിയ ലൈസന്‍സുകളാണ് അനുവദിച്ചത്. പുതിയ ലൈസന്‍സ് നല്‍കിയതില്‍ പ്രധാനമായും സ്ത്രീകളുടെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കെട്ടിട പരി പാലനം, റെസ്റ്റോറന്റുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കിയിട്ടുള്ളത്. അജ്മാന് എമിറേറ്റിലെ ബിസിനസ് അന്തരീക്ഷത്തിലെ ശ്രദ്ധേയമായ പുരോഗതിയാണ് കണക്കുക ള്‍ വ്യക്തമാക്കുന്നതെന്ന് അജ്മാന് ഡിഇഡി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അഹമ്മദ് അല്‍ ഹംറാനി പറഞ്ഞു. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ നിക്ഷേപകര്‍ക്ക് ഇഷ്ടപ്പെട്ട നിക്ഷേപ കേന്ദ്രമായി മാറാന്‍ അജ്മാന് ഇതിനകം കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വാണിജ്യരംഗം പരിപോഷിപ്പിക്കുന്നതില്‍ അജ്മാന് നല്‍കിവരുന്ന ഭരണപരവും നിയമനിര്‍മ്മാണപരവുമായ നടപടിക്രമങ്ങള്‍ ഇതിന് ഏറെ സഹായകമായിട്ടു ണ്ട്. അജ്മാനിലെ ബിസിനസ് അന്തരീക്ഷത്തെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നിക്ഷേപക ര്‍ക്കും സംരംഭകര്‍ക്കും മികച്ച അവസരങ്ങള്‍ നല്‍കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അല്‍ ഹംറാനി കൂട്ടിച്ചേര്‍ത്തു. റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ മേഖലയില്‍ അജ്മാനില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വന്‍കിട സ്ഥാപനങ്ങളുടെ ഉല്പാദന കേന്ദ്ര മായി അജ്മാന് മാറിയിട്ടുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞ നഗരിയെന്നതാണ് വ്യവസായികളെ അജ്മാനി ലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുള്ളത്. കെട്ടിടങ്ങളുടെ വാടകയിനത്തിലുള്ള കുറവ്, തൊഴിലാളികളുടെ വേതനക്കുറവ് എന്നിവ ഇതിന്റെ പ്രധാനഘടകങ്ങളാണ്. അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളില്‍നിന്നും നിര്‍മ്മിക്കുന്ന വിവിധതരം വസ്ത്രങ്ങള്‍ യുഎഇയുടെ എല്ലാ എമിറേറ്റുകളിലെയും വിപണിയിലെത്തുന്നുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടെ അജ്മാനിന്റെ വിവിധ മേഖലയിലുണ്ടായിട്ടുള്ള പുരോഗതി ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിയും നിരവധി വാണിജ്യ സമുച്ചയങ്ങളും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയുണ്ടായി. പുതിയ ഹോട്ടലുകളുടെ സാന്നിധ്യം വിനോദസഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ വര്‍ഷം വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. അമ്പതില്പരം ഹോട്ടലുകളിലായി 4300ലധികം മുറികളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഷാര്‍ജയോട് ചേര്‍ന്നുകിടക്കുന്ന അജ്മാനിലെ ഹോട്ടലുകള്‍ ദുബൈയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കുകൂടി പ്രയോജനപ്പെടുത്താനാകുന്നുണ്ട്.