
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ഷാര്‍ജ : യുഎഇയില്‍ ഗതാഗത രംഗത്ത് ചരിത്രം സൃഷ്ടിച്ചു കൊണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എണ്ണം വര്‍ധിച്ചു വരുന്നുണ്ട്. ഭൂരിഭാഗം എമിറേറ്റുകളിലും ഇല്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമായിക്കഴിഞ്ഞു. ഷാര്‍ജയിലും ഇലക്ട്രിക് ബസുകളും എയര്‍പോര്‍ട്ടില്‍ നിന്നും കുടുംബസമേതം സഞ്ചരിക്കാവുന്ന ഇലക്ട്രിക് ടാക്സികളും സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്കി. എമിറേറ്റിലെ പ്രധാന വാണിജ്യ, നഗര പ്രദേശങ്ങളില്‍ ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാവുന്ന രീതിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള അതിവേഗ ഇലക്ട്രിക് ചാര്‍ജറുകളാണ് സ്ഥാപിക്കുന്നത്. പദ്ധതി ഉടന്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ ആരംഭിക്കും.