
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : ദുബൈയില്‍ നടന്ന നാല്പതോളം രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും പങ്കെടുത്ത സമ്മേളനത്തില്‍ ‘അറബി ഭാഷയിലെ സാഹിത്യ പഠനം’ വിഷയാവതരണം നടത്തിയ നാദാപുരം പാറക്കടവ് സ്വദേശിയും മടപ്പള്ളി ഗവ.കോളജ് അറബിക് പ്രഫസറുമായ ഡോ. നാസറിന് ഷാര്‍ജ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. ചടങ്ങില്‍ ഡോ. നാസറിനുള്ള ഉപഹാരം ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി സമ്മാനിച്ചു. ഷാര്‍ജ കെഎംസിസി സെക്രട്ടറി നസീര്‍ കുനിയില്‍,മസ്കത്ത് കെഎംസിസി വൈസ് പ്രസിഡന്റ് എകെകെ തങ്ങള്‍, മടപ്പള്ളി ഗവ.കോളജ് വൈസ് പ്രിന്‍സി. പ്രഫ.എന്‍കെ അന്‍വര്‍,നാദാപുരം മണ്ഡലം കെഎംസിസി ഭാരവാഹികളായ പിപി റഫീഖ്,ഹാരിസ് കയ്യാല,ശമീല്‍ പള്ളിക്കര,സികെ കുഞ്ഞബ്ദുല്ല,റിയാസ് കാട്ടില്‍ പീടിക,സമീര്‍ ചീരാന്കണ്ടി, അബുബക്കര്‍, ഫൈസല്‍ വാണിമേല്‍,മന്‍സൂര്‍ കാഞ്ഞങ്ങാട് പങ്കെടുത്തു.