
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : തൊഴില്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ജബല്‍ അലി ഫ്രീ സോണുമായും (ജാഫ്സ),നാഷണല്‍ ഇന്‍ഡസ്ട്രീസ് കോംപ്ലക്സുമായും പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി,ജിസിസിയിലെ ഡിപി വേള്‍ഡ് സിഇഒ അബ്ദുല്ല ബിന്‍ ദമിദാന് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്. തൊഴില്‍ കരാറുകള്‍,വേതന സംരക്ഷണം,തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയില്‍ മികച്ച രീതികള്‍ സ്വീകരിച്ച് തൊഴില്‍ അവകാശ സംരക്ഷണം ശക്തിപ്പെടുത്തുകയാണ് ഈ കരാര്‍ ലക്ഷ്യമിടുന്നത്. വേതന സംരക്ഷണവും മറ്റ് തൊഴില്‍ സംബന്ധിയായ സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നൂതന ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലുംഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയിലെ തൊഴില്‍ അവകാശങ്ങളും തൊഴില്‍ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിലുള്ള ജിഡിആര്‍എഫ്എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് സഹകരണ കരാറെന്ന് ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുന്ന നൂതന സംവിധാനങ്ങളും സമ്പ്രദായങ്ങളും സ്വീകരിക്കുന്നതിലൂടെ തൊഴില്‍ ബന്ധങ്ങളില്‍ ആഗോള തലത്തിലേക്ക് ദുബൈയെ മുന്നോട്ടെത്തിക്കാന്‍ ഇത്തരത്തിലുള്ള പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജഫ്സയും ജിഡിആര്‍എഫ്എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള നാഷണല്‍ ഇന്‍ഡസ്ട്രീസ് കോംപ്ലക്സിന്റെ പ്രതിബദ്ധത അബ്ദുല്ല ബിന്‍ ദമിദാന് അറിയിച്ചു. അറിവ് പങ്കുവെക്കുന്നതും നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനും പ്രക്രിയകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സുതാര്യത പ്രോത്സാഹിപ്പിക്കാനും ഇരു പാര്‍ട്ടികളും ലക്ഷ്യമിടുന്നു. തൊഴില്‍ നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മാനവ വിഭവശേഷി മാനേജ്മെന്റിലെ ആധുനിക പ്രവണതകളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന നവീകരണത്തെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തെയും കരാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.