
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: ഇമാറാത്തി കവി ഖലീഫ ബിന്‍ ഹമദ് അല്‍ കഅബി അന്തരിച്ചു. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന് ചെയര്മാന് സുല്‍ത്താന്‍ അല്‍ അമിമി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയില്‍ കവിതാ പ്രസ്ഥാനം സ്ഥാപിച്ച ആദ്യത്തെ കവികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അല്‍ കഅബി ദേശീയവും സാമൂഹികവുമായ കവിതകളുടെ ഒരു പാരമ്പര്യം അവശേഷിപ്പിച്ചാണ് മടങ്ങുന്നത്. അല്‍ ഐന്‍ നഗരത്തിലെ കവികളുടെ കൗണ്‍സില്‍ അംഗവും അബുദാബി ടെലിവിഷനിലെ കൗണ്‍സിലിന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്നു അദ്ദേഹം. യുഎഇ കവിതാ രംഗത്തിന് ഏറ്റവും മികച്ച കവികളില്‍ ഒരാളെ നഷ്ടപ്പെട്ടുവെന്ന് അല്‍ അമിമി പറഞ്ഞു.