
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഇന്ദ്രിയത്തുള്ളിയില്‍ നിന്ന് മനുഷ്യനെ പടച്ച അല്ലാഹു പിന്നീട് അവനെ രക്തബന്ധവും വൈവാഹികബന്ധവുമുള്ളവരാക്കി. അതായത് ഒരേയൊരു വ്യക്തിയില്‍ നിന്നാണ് സൃഷ്ടിച്ചതെന്നു സാരം. അതില്‍ നിന്നു ഇണയെ സൃഷ്ടിച്ച് അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം സത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്താണ് കുടുംബങ്ങളുണ്ടാവുന്നത്. അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിക്കുകയും അവരിലൂടെ മക്കളെയും പേരമക്കളെയും സൃഷ്ടിക്കുകയും ചെയ്തുവെന്ന് വുശുദ്ധ ഖുര്‍ആനിലെ സൂറത്തുന്നഹ്്ല് 72ാം വചനത്തിലൂടെ അല്ലാഹു പറയുന്നുണ്ട്. ഇതാണ് കുടുംബമായി വിവക്ഷിക്കുന്നത്. ജീവിതത്തിന്റെ മൗലിക മേല്‍വിലാസമാണ് കുടുംബം. മനുഷ്യന്റെ പ്രഥമ പാഠശാലയും കുടുംബമാണ്. ശക്തമായ സാമൂഹിക സ്ഥാപനവുമാണത്. കുടുംബ രൂപീകരണത്തിന്റെ പ്രഥമ ഘട്ടം വിവാഹമാണ്. വിവാഹം മനുഷ്യ നിലനില്പിനായി അല്ലാഹു അനുവദിച്ചുതന്ന പ്രകൃത സുകൃതമാണ്. വിവാഹം പ്രവാചകന്മാരെല്ലാം ചര്യയാക്കി കാണിച്ചുതന്ന സാമൂഹിക ചിട്ടയുമാണ്. വിവാഹം മനുഷ്യനെ അനാശാസ്യങ്ങളില്‍ നിന്നു തടുക്കുന്ന കവചവുമാണ്. യുവസമൂഹത്തെ അഭിസംബോധന ചെയ്ത് വിവാഹത്തിനായി പ്രേരണ നല്കുന്ന പ്രവാചാക വചനങ്ങള്‍ നമുക്ക് കാണാം.
ദൈവവിശ്വാസത്തില്‍ ചാഞ്ചാട്ടമുള്ളവരാണ് ഉപജീവനത്തിന്റെയും ജീവിത ചിലവുകളുടെയും ഉത്തരവാദിത്തങ്ങളുടെയും പേരില്‍ വിവാഹം ചെയ്യാതെ മാറിനില്ക്കുന്നവര്. വിവാഹബന്ധത്തിലൂടെ ഐശ്വര്യമുണ്ടാവുമെന്നത് ദൈവിക വാഗ്ദാനമാണ്. വിവാഹബന്ധത്തിലേര്പ്പെടാനുള്ള നിര്‍ദേശത്തോടൊപ്പം അവര്‍ ദരിദ്രരാണെങ്കില്‍ തന്റെ ഔദാര്യത്താല്‍ അല്ലാഹു അവരെ ഐശ്വര്യമുള്ളവരാക്കുമെന്ന് സൂറത്തുന്നൂര്‍ 32ാം സൂക്തത്തില്‍ കാണാം. ആ ദൈവിക വിളിയാളമനുസരിച്ച് സ്നേഹാര്ദമായും കരുണാമയമായും ശാന്തസ്വസ്ഥമായി കുടുംബ സൗഭാഗ്യങ്ങള്‍ ആസ്വദിക്കണം. അങ്ങനെ നയനാനന്ദമായ സന്താനങ്ങളിലൂടെ വാര്‍ധക്യ കാലത്തും പരലോകത്തും സുകൃതങ്ങള്‍ അനുഭവിക്കണം. സത്യവിശ്വാസം കൈക്കൊള്ളുകയും വിശ്വാസസമേതം സന്തതികള്‍ തങ്ങളെ പിന്തുടരുകയും ചെയ്തവര്‍ ആരോ, അവരുടെ സന്തതികളെയും നാം അവരൊന്നിച്ചാക്കും, അവരുടെ കര്‍മഫലങ്ങളില്‍ ഒരു ന്യൂനതയും വരുത്തുകയും ചെയ്യില്ലെന്ന് സൂറത്തു ഥൂര്‍ 21ാം വചനത്തിലൂടെ അല്ലാഹു പറയുന്നുണ്ട്.
കുടുംബം മതബോധവും സ്വഭാവവിശുദ്ധിയുമുള്ളതായിരിക്കണം. അതാണ് പരിശുദ്ധ ഇസ്്ലാം മതം ആവശ്യപ്പെടുന്നതും സമൂഹത്തിന് അനുഗുണമായിട്ടുള്ളതും. തൃപ്തികരമായ രീതിയിലുള്ള മതചിട്ടയും സ്വഭാവ മഹിമയുള്ളയാള്ക്ക് വിവാഹം കഴിച്ചുകൊടുക്കാനാണ് പ്രവാചകന് നിര്‍ദേശിച്ചിട്ടുള്ളത്. വിവാഹത്തില്‍ കുടുംബങ്ങള്‍ തമ്മില്‍ സാമ്പത്തിക ചേര്‍ച്ച ഉണ്ടായിരിക്കണം. മഹ്ര്! അഥവാ വിവാഹമൂല്യം അധികമാവരുത്. ആഘോഷങ്ങളിലും ഉപഹാരങ്ങളിലും അമിതവ്യയം പാടില്ല. കാര്യങ്ങളിലെ ലഘൂകരണവും വിവാഹമൂല്യം കുറക്കലും പെണ്ണിനു നല്ല ലക്ഷണമെന്നാണ് പ്രവാചകന് പഠിപ്പിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളില്‍ മാനസികവും ശാരീരികവുമായ ആരോഗ്യവും ഉണ്ടാവല് പ്രധാനമാണ്. ഒരിക്കല്‍ ഒരാള്‍ അന്‍സ്വാറുകളില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചുവെന്ന് പ്രവാചകനെ അറിയിച്ചു. താങ്കള്‍ പോയി അവളുടെ കണ്ണ് പരിശോധിക്കുക,അന്സ്വാറികളുടെ കണ്ണുകള്‍ക്കൊരു പ്രശ്നമുണ്ട് പ്രവാചകന്റെ പ്രതിവചനം ഇതായിരുന്നു. വിവാഹത്തിന് മുമ്പായി യുവാക്കള്‍ വൈദ്യജനിതക പരിശോധനകള്‍ നടത്തണം. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ കുടുംബ ബന്ധത്തില്‍ നിന്ന് വിവാഹം ചെയ്യരുത്. അതാണ് കുടുംബാരോഗ്യത്തിന് അത്യുത്തമം. ആരെയും രോഗങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും അറിഞ്ഞുകൊണ്ട് ഇട്ടുകൊടുക്കുകയുമരുത്.
കുടുംബനാഥന്മാര് കുടുംബാസൂത്രണം നടത്തണം. കുടുംബകാര്യങ്ങളുടെ ഭാവി പദ്ധതികള്‍ക്ക് കൃതമായ രൂപരേഖ തയാറാക്കണം. മക്കളെ നന്നായി പഠിപ്പിക്കണം. അധ്യാപകര്‍ കുട്ടികളെ നാടിന്റെ പാരമ്പര്യത്തിന് അനുസൃതമായി വളര്‍ത്തുകയും വേണം. അവരെ ഡിജിറ്റല്‍ ചതിക്കുഴികളില്‍ വീഴാതെ കാത്തുസൂക്ഷിക്കണം. നമ്മുടെ മക്കളുടെ ചിന്തയും ബുദ്ധിയും മറ്റുള്ളവര്‍ നശിപ്പിക്കാന്‍ ഇടവരുത്തരുത്. നവംബര്‍ 16 ലോക സഹിഷ്ണുതാ ദിനമാണ്. സഹിഷ്ണുത തുടങ്ങേണ്ടത് വീടകങ്ങളില്‍ നിന്നാണ്. ഭാര്യഭര്ത്താക്കന്മാര്ക്കിടയില് സൗന്ദര്യപ്പിണക്കങ്ങളുണ്ടായേക്കാം. ഇരുവരും അഭിപ്രായ ഭിന്നത രൂക്ഷമാക്കാതെ സഹിഷ്ണുത പാലിക്കണം. മക്കളിലും സഹിഷ്ണുത വളര്‍ത്തിയെടുക്കണം. അവരോട് നല്ല രീതിയില്‍ ഇടപെടണം. ശിക്ഷണത്തില്‍ സൗമ്യഭാവം സ്വീകരിക്കണം. അല്ലാഹു ഒരു കുടുംബത്തിന് നന്മ ഉദ്ദേശിച്ചാല്‍ അവര്‍ക്ക് സൗമ്യസ്വഭാവം നല്‍കുമെന്ന പ്രവാചക വചനമുണ്ട്. അനുകമ്പയും സഹിഷ്ണുതയുമുള്ള മക്കള്‍ തമ്മില്‍ സ്വത്തുവിഷയത്തിലോ മറ്റു കാര്യങ്ങളിലോ തര്‍ക്കങ്ങളുണ്ടാകില്ല. സമ്പത്ത് വരും പോവും, സാഹോദര്യം എന്നും നിലനില്‍ക്കേണ്ടതാണെന്ന ബോധം മക്കളില്‍ ഉണ്ടാക്കിയെടുക്കണം. സഹോദരനാണ് എന്നെന്നേക്കുമുള്ള കൈത്താങ്ങെന്ന കാര്യവും അവര്‍ക്ക് മനസിലാക്കി ക്കൊടുക്കുകയും വേണം.