
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: ലോക വിനോദസഞ്ചാര ഭൂപടത്തില്‍ യുഎഇ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ആഗോളതലത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളില്‍ 9-ാം സ്ഥാനത്താണ് യുഎഇ. മാസ്റ്റര്‍കാര്‍ഡ് ഇക്കണോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ ട്രാവല്‍ ട്രെന്‍ഡ്സ് 2024 റിപ്പോര്‍ട്ടിലാണ് ലോകത്തെ ഏറ്റവും മികച്ച ട്രെന്‍ഡിംഗ് ലക്ഷ്യസ്ഥാനങ്ങളില്‍ ആദ്യ പത്തില്‍ രാജ്യം ഇടം നേടിയത്. ഈ കാലയളവില്‍ യാത്രാ ചെലവിലുണ്ടായ ഗണ്യമായ വര്‍ദ്ധനവും ട്രാവല്‍ ട്രാഫിക്കിലെ ശക്തമായ വളര്‍ച്ചയും ട്രാവല്‍ വ്യവസായത്തിലെ ഒരു പ്രധാന മാറ്റമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന വിനിമയ നിരക്കുകളും താങ്ങാനാവാത്ത വില ഉണ്ടായിരുന്നിട്ടും, ആളുകള്‍ക്കിടയില്‍ യാത്ര ചെയ്യാനുള്ള ആഗ്രഹം ശക്തമായി തുടരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലണ്ടന്‍, ഏഥന്‍സ്, പാരീസ് എന്നിവയാണ് ഈ വേനല്‍ക്കാലത്തെ യുഎഇയില്‍ നിന്നുള്ള യാത്രക്കാരുടെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകള്‍. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കാരണം ജപ്പാനിലെ മ്യൂണിക്ക് ഈ വേനല്‍ക്കാലത്തെ ഏറ്റവും മികച്ച ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനായി മാറിയെന്നും റിപ്പോര്‍ട്ട് പറയുന്നു.