
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ആലപ്പുഴ : സംസ്ഥാനത്തു വീണ്ടും പക്ഷിപ്പനി പടരുന്നു. ഇതിനു കാരണമാകുന്നത് ഏവിയൻ ഇൻഫ്ലുവൻസ എന്ന അപകടകാരിയായ വൈറസ് വകഭേദമാണ്. ലോകത്തുതന്നെ രോഗം ബാധിച്ച പകുതിയിലേറെ പേരുടെയും മരണത്തിനിടയാക്കിയ വൈറസാണു ഇത്. ചൈന, ലാവോസ്, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഈ വൈറസ് ഏറെ മനുഷ്യരുടെ മരണത്തിനു കാരണമായി.
പക്ഷിപ്പനി വൈറസിനു വകഭേദം സംഭവിച്ച് 8 വൈറസുകൾ വരെയാണ് ഉണ്ടാകുന്നത്. എച്ച്5എൻ1, എച്ച്3എൻ8, എച്ച്7എൻ4, എച്ച്7എൻ9, എച്ച്9എൻ2, എച്ച്10എൻ3, എച്ച്5എൻ6, എച്ച്10എൻ5 എന്നിവയാണു മനുഷ്യരിൽ കണ്ട വകഭേദങ്ങൾ. ഈയിടെ ബംഗാളിൽ നാലുവയസ്സുകാരിക്കു സ്ഥിരീകരിച്ചഎച്ച്9എൻ2 നു സമാനമായ വകഭേദമാണു കേരളത്തിലുമുള്ളതെന്നാണു സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ.