
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ന്യൂഡല്‍ഹി : ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ പ്രകടനം ആരാധകരുടെ ശ്രദ്ധനേടുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ശ്രീശാന്ത് കരുത്ത് കാട്ടിയതാണ്ആരാധകരെ ആവേശത്തിലാഴ്ത്തിയത്. മത്സരങ്ങളിലെ ശ്രീയുടെ പ്രകടനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്.
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്സിന് വേണ്ടിയാണ് ശ്രീശാന്ത് കളത്തിലിറങ്ങുന്നത്. ഇന്ത്യ ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ശ്രീശാന്ത് റൺസൊന്നും വിട്ടുനൽകിയില്ല. ഓപ്പണർ നമൻ ഓജയാണ് ശ്രീക്ക് മുൻപിൽ പതറിയത്. സ്ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാന്‍ അനുവദിക്കാതെ ഓജയെ ശ്രീശാന്ത് പൂട്ടുകയായിരുന്നു. ആദ്യത്തെ നാലു ബോളുകളും ഓഫ്സ്റ്റംപിന് പുറത്താണ് ശ്രീ പരീക്ഷിച്ചത്. പക്ഷെ ഇതില്‍ നിന്നും ഓജയ്ക്കു റണ്ണൊന്നും ലഭിച്ചില്ല. അവസാനത്തെ രണ്ടു ബോളുകളും സ്റ്റംപുകള്‍ ലക്ഷ്യമിട്ടായിരുന്നു. ഓഫ് സ്റ്റംപിന് തൊട്ടുമുകളിലൂടെയാണ് ഇവ മൂളിപ്പറന്നത്. ഓജ ഇവയില്‍ ഷോട്ടുകള്‍ക്കു തുനിഞ്ഞെങ്കിലും രണ്ടു തവണയും കണക്ട് ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഇതോടെ ഓവര്‍ മെയഡ്നില്‍ കലാശിക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് 134 റൺസെടുത്തു. 41 പന്തിൽ 40 റൺസ് നേടിയ മുഹമ്മദ് കൈഫാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ക്യാപ്പിറ്റൽസ് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 41 റൺസുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ ഇയാൻ ബെല്ലിന്റെ ഇന്നിങ്സാണ് ക്യാപിറ്റൽസിനു തുണയായത്.
മത്സരത്തിൽ മൂന്ന് ഓവറുകൾ പൂർത്തിയാക്കിയെങ്കിലും താരത്തിന് വിക്കറ്റുകളൊന്നും കിട്ടിയില്ല. 16 റൺസാണ് ശ്രീശാന്ത് വഴങ്ങിയത്. ശ്രീയുടെ പ്രകടനം വെെറലായെങ്കിലും ഈ മത്സരത്തിലും ഗുജറാത്ത് പരാജയപ്പെട്ടു. ആറ് മത്സരത്തിൽ നിന്നും ഒരു വിജയവുമായി ലീഗിൽ അവസാന സ്ഥാനത്താണ് ഗുജറാത്ത് ജയന്റ്സ്