
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : സാങ്കേതിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവന പോര്‍ട്ടല്‍ ഇന്നു മുതല്‍ തിങ്കഴാഴ്ച വരെ പ്രവര്‍ത്തിക്കില്ലെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ഇന്നു വൈകുന്നേരം 6:30 മുതല്‍ 24ന് തിങ്കളാഴ്ച പുലര്‍ച്ചെ 4:30 വരെയാണ് പോര്‍ട്ടല്‍ പണിമുടക്കുക. എമര്‍ജന്‍സി ‘തത്കാല്‍’ പാസ്പോര്‍ട്ടുകളും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എംബസിയിലും ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സെന്ററുകളിലും ലഭിക്കില്ല. നാളെ അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയത ആളുകള്‍ക്ക് 23 നും 27നുമിടയിലുള്ള പുതുക്കിയ തീയതികള്‍ നല്‍കും. ഈ തീയതി അപേക്ഷകന് സൗകര്യമല്ലെങ്കില് ഈ തീയതിക്ക് ശേഷം അവര്‍ക്ക് ഏതെങ്കിലും ബിഎല്‍എസ് സെന്ററില്‍ പോയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിനായി പ്രത്യേക അപ്പോയ്മെന്റ് ആവശ്യമില്ല. മറ്റ് കോണ്‍സുലര്‍,വിസ സേവനങ്ങള്‍ നാളെ യുഎഇയിലുടനീളമുള്ള എല്ലാ ബിഎല്‍എസ് കേന്ദ്രങ്ങളിലും തുടര്‍ന്നും നല്‍കുമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.