
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്റ് അബുദാബി ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി ‘ഇശല്‍ ഓണം 2024’ ബ്രോഷര്‍ പ്രകാശനം ചെയ്തു. ലോക കേരള സഭാംഗം സലീം ചിറക്കല്‍, ബന്‍സര്‍ ഗ്രൂപ്പ് എംഡി ഷരീഫ്,മാധ്യമ പ്രവര്‍ത്തകരായ സമീര്‍ കല്ലറ,റാഷിദ് പൂമാടം,ക്യുപ്കോ ജനറല്‍ ട്രേഡിങ് എം.ഡി ഒകെ മന്‍സൂര്‍,ഇശല്‍ ബാന്‍ഡ് അബുദാബി മുഖ്യ രക്ഷാധികാരി ഹാരിസ് തായമ്പത്ത്,ഉപദേശക സമിതി അംഗം മഹ്റൂഫ് കണ്ണൂര്‍,ഇവന്റ് കോര്‍ഡിനേറ്റര്‍ ഇക്ബാല്‍ ലത്തീഫ്,ചെയര്മാന് റഫീക്ക് ഹൈദ്രോസ്,ട്രഷറര്‍ സാദിഖ് കല്ലട,റഹ്്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജര്‍ സലീം എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.
ഇശല്‍ ബാന്റ് അബുദാബി സീനിയര്‍ എക്സിക്യൂട്ടീവ് മെമ്പര്‍ അന്‍സര്‍ വെഞ്ഞാറമൂട്,വളണ്ടിയര്‍ ക്യാപറ്റന് സമീര്‍ മീന്നേടത്ത്, സിയാദ് അബ്ദുല്‍ അസീസ്,മുഹമ്മദ് ഇര്‍ഷാദ്,നിഷാന്‍ അബ്ദുല്‍ അസീസ്,ഗായകരായ ഷാജി തിരൂര്‍,അസര്‍ കമ്പില്‍,ഹബീബ് റഹ്മാന്,ഫൈറോസ് ഷാഹുല്‍, സുഹൈല്‍ ഇസ്മായില്‍, ഷാന്‍ കണ്ണൂര്‍,നിജാ നിഷാന്‍,സിയാ ഇര്‍ഷാദ്, മുജീബ് പങ്കെടുത്തു. നവംബര്‍ 17ന് ഉച്ചക്ക് 3 മണി മുതല്‍ രാത്രി 11 മണിവരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടികളോടെ ‘ഇശല്‍ ഓണം 2024’ അരങ്ങേറും. മാവേലി എഴുന്നള്ളത്ത്,പുലിക്കളി,താലപ്പൊലി,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രക്ക് തുടക്കം കുറിക്കും.
തുടര്‍ന്ന് നടക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിരക്കളി,കൈകൊട്ടിക്കളി മറ്റു വിവിധ ഓണപ്പരിപാടികളും,ഡാന്‍സ് ഉള്‍പ്പടെയുള്ള നിരവധി കലാപരിപാടികളും അരങ്ങേറും. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ യുവഗായകര്‍ മീരയും, ഹിഷാം അങ്ങാടിപ്പുറവും,ഇശ ല്‍ ബാന്റ് അബുദാബി കലാകാരന്മാരും ചേര്‍ന്ന് നയിക്കുന്ന മെഗാ ഗാനമേളയും മിസ്സി മാത്യു നേതൃത്വം നല്കുന്ന ഫാഷന്‍ ഷോയും അരങ്ങേറും.
കലാഭവന്‍ മണിയുടെ അപരന് സിനിമാതാരം സെന്തില്‍ കൃഷ്ണകുമാര്‍ മുഖ്യാതിഥിയാകും. കലാ-സാമൂഹിക സാസ്കാരിക വാണിജ്യ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. മുസഫ ഷാബിയ11 മദീന സൂപ്പര്‍മാര്‍ക്കറ്റിനു മുമ്പില്‍ നിന്ന് ഉച്ചക്ക് 2 മണിക്ക് ബന്‍സര്‍ ട്രാന്‍സ്പോര്‍ട്ട് ഒരുക്കുന്ന സൗജന്യ ബസ് സൗകര്യം ഉണ്ടായിരിക്കും. മുന്‍കൂട്ടി ബസ് ബുക്ക് ചെയ്യാനും പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും 05056 67356 നമ്പറില്‍ ബന്ധപ്പെടാം.