മസ്കത്ത് കെഎംസിസി അല്‍ഖൂദ് ഏരിയ രക്തദാന ക്യാമ്പ് നവംബര്‍ 15ന്

ദുബൈ: മുഹൈസിന 4ലെ മദീന മാളില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗോള്‍ഡ് & ഡയമണ്ട്സിന്റെ മെഗാ ലോഞ്ച്, നവംബര്‍ 9ന് ശനിയാഴ്ച നടക്കും. പ്രശസ്ത പിന്നണി ഗായകനും സെന്‍സേഷണല്‍ വ്ളോഗറുമായ ഹനാന് ഷാ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. നവംബര്‍ 1ന് കേരളപ്പിറവി ദിനത്തില്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച സോഫ്റ്റ് ലോഞ്ച്, നിരവധി പ്രമുഖ മീഡിയ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് നടന്നത്. മെയ് അവസാനം മുതല്‍ ആരംഭിച്ച 5 മാസത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നാലെയാണ് ഈ മെഗാ ലോഞ്ച് സംഘടിപ്പിക്കുന്നത്. ബാല്യകാല സുഹൃത്തുക്കള്‍ കൂടിയായ പ്രമുഖ മലയാളി വ്യവസായികളുടെ ദീഘകാല സ്വപ്നമാണ് ഈ സംരംഭം. കഴിഞ്ഞ 5 മാസത്തിനുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും 2030ഓടെ 15 ഔട്ട്ലെറ്റുകള് തുറക്കുകയാണ് പദ്ധതിയെന്നും കേരള ഗോള്‍ഡ് ആന്റ് ഡയണ്ട്സ് ചെയര്മാന് മുസ്തഫ നിസാമി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അടുത്ത ഷോറൂം അബുദാബി മുസഫയിലാണെന്നു മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. വൈസ് ചെയര്മാന് അബ്ദുല്ല കമല്‍, സിഇഒ; നവാസ് ഹഫാരി എന്നിവരും സംബന്ധിച്ചു. നിലവിലെ സ്വര്‍ണ്ണവിലയുടെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും, ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സമ്മാനങ്ങള്‍ നല്കാന് അനുയോജ്യമായ ലൈറ്റ് വെയ്റ്റ് കളക്ഷനുകള്‍ക്ക് പ്രാധാന്യം നല്കുന്നു. ഏത് ബഡ്ജറ്റിലുമുള്ള ആളുകള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന ആഭരണങ്ങളുടെ ഒരു വലിയ ശേഖരം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. ഫോണ്‍: +971 56 594 3483. വെബ്സൈറ്റ്: www.keralagold.ae