
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
പെരിന്തല്‍മണ്ണ : അബുദാബി കെഎംസിസി മലപ്പുറം ജില്ലാ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ‘റഹ്്മ പ്രവാസി വെല്‍ഫെയര്‍ സ്കീം’ പദ്ധതിക്ക് കിംസ് അല്‍ശിഫയില്‍ തുടക്കമായി. ആറായിരത്തിലധികം അംഗങ്ങളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാവുക. പദ്ധതിയുടെ ഉദ്ഘാടനം കിംസ് അല്‍ഷിഫ വൈസ് ചെയര്മാന് ഡോ.പി ഉണ്ണീന്റ അധ്യക്ഷതയില്‍ പെരിന്തല്‍മണ്ണ നിയോജകമണ്ഡലം എം എല്‍.എ നജീബ് കാന്തപുരം നിര്‍വഹിച്ചു. അബുദാബി കെഎംസിസി മലപ്പുറം ജില്ലാ ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്്മാന്‍ മുക്രി, കെഎംസിസി സംസ്ഥാന സെക്രട്ടറി മൊയ്തുട്ടി വേളേരി, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീന് എ.കെ എന്നിവര്‍ പങ്കെടുത്തു. റഹ്്മ വെല്‍ഫെയര്‍ കാര്‍ഡുമായി വരുന്നവര്‍ക്കാണ് അനുകൂല്യങ്ങള്‍ ലഭ്യമാവുക.