
റമസാന് 27ാം രാവില് ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തംകീന് മഹാസമ്മേളനത്തിന്റെ പ്രചരണാര്ത്ഥം ദജീജ് മെട്രോ കോര്പറേറ്റ് ഹാളില് സംഘടിപ്പിച്ച ഫാമിലി മീറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര് അല് മഷ്ഹൂര് തങ്ങള് ഉദ്ഘാടനം ചെയ്തു. തംകീന് മീഡിയ ആന്റ് പബ്ലിസിറ്റി വിങ് ചെയര്മാന് സലാം പട്ടാമ്പി അധ്യക്ഷനായി. ഫാമിലി മീറ്റിന്റെ ഭാഗമായി നടന്ന മൈലാഞ്ചി മത്സരത്തില് അയിഷ നവാല് ഒന്നാം സ്ഥാനവും ഫാത്തിമ ഷെഹദാബ് രണ്ടാം സ്ഥാനവും ഫാത്തിമത് ഷബ്ന ഷെറിന് മൂന്നാം സ്ഥാനവും നേടി. സംസ്ഥാന ജനറല് സെക്രട്ടറി മുസ്തഫ കാരി,ട്രഷറര് ഹാരിസ് വള്ളിയോത്ത്,ഉപദേശകസമിതി വൈസ് ചെയര്മാന് ബഷീര് ബാത്ത, സംസ്ഥാന ഭാരവാഹികളായ റഊഫ് മശ്ഹുര് തങ്ങള്,ഇഖ്ബാല് മാവിലാടം,എം.കെ റസാഖ് വാളൂര്,എം.ആര് നാസര്,ഡോ.മുഹമ്മദലി,ഗഫൂര് വയനാട്,ഷാഹുല് ബേപ്പൂര് പ്രസംഗിച്ചു. ഡോ.ശഹീമ മുഹമ്മദ് ഉദ്ബോധന ക്ലാസ് നടത്തി. ജില്ലാ,മണ്ഡലം ഭാരവാഹികളായ അസീസ് തിക്കോടി,നവാസ് കുന്നുംകൈ,ഫിയാസ് പുകയൂര്,അബുല്ല കടവത്ത്, സലീം നിലമ്പൂര്,റാഫി ആലിക്കല്,സലാം ചെട്ടിപ്പടി നേതൃത്വം നല്കി. മിഡിയ,പബ്ലിസിറ്റി വിങ് ജനറല് കണ്വീനര് റഫീക്ക് ഒളവറ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറുഖ് ഹമദാനി നന്ദിയും പറഞ്ഞു. വിജയികള്ക്കുള്ള സമ്മാനദാനം 22ന് നടക്കുന്ന തംകീന് മഹാസമ്മേളനത്തില് നടക്കും.