
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി ‘തംകീന്‍’ മഹാസമ്മേളന പ്രചാരണ ഭാഗമായി ടീഷര്‍ട്ട് പുറത്തിറക്കി. ഫര്‍വാനിയ ഫ്രണ്ട്ലൈന് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങളും ജനറല്‍ സെക്രട്ടറി മുസ്തഫ കാരിയും ചേര്‍ന്ന് തംകീന്‍ മിഡിയ പ്രചാരണ വിങ് ജനറല്‍ കണ്‍വീനര്‍ റഫീഖ് ഒളവറക്ക് ടീ ഷര്‍ട്ട് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ മാവിലാടം,എംആര്‍ നാസര്‍,സെക്രട്ടറി ഗഫൂര്‍ വയനാട്,ജില്ലാ ഭാരവാഹികളായ ഫിയാസ് പുകയൂര്‍, അബ്ദുല്ല കടവത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗം സലാം ചെട്ടിപ്പടി,ഉസ്മാന് ഹാജി വില്യാപള്ളി പങ്കെടുത്തു.