
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
കുവൈത്ത് സിറ്റി : മുനിസിപ്പാലിറ്റി വ്യത്യസ്ത സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടിക്ക് ഒരുങ്ങുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ലേഖകരെ അറിയിച്ചു. നിലവിലുള്ള എല്ലാ ഫീസും അവലോകനം ചെയ്യാന്‍ വേണ്ടി പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി അറിയുന്നു. എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിക്കാനും വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമാണിത്. മറ്റു സര്‍ക്കാര്‍ വകുപ്പുകളും സേവന ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്കുന്നു. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ അസ്ഥിരവാസ്ഥയും എണ്ണവിലയില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടിയും മുന്നില്‍ കണ്ടുള്ള സാമ്പത്തിക ജാഗ്രത നീക്കത്തിന്റെ ഭാഗമായാണ് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.