
ഇറാനില്‍ നിന്ന് യുഎഇ പൗരന്മാരെ ഒഴിപ്പിച്ചു
അബുദാബി : വിദേശ പണമിടപാട് രംഗത്ത് യുഎഇയില്‍ തരംഗം സൃഷ്ടിച്ച ലുലു എക്സ്ചേഞ്ച് സേവനത്തിന്റെ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ജൈത്രയാത്ര തുടരുന്നു. 2009 സെപ്തംബര്‍ 2ന് അബുദാബിയിലെ അല്‍ വഹ്ദയില്‍ തുടക്കം കുറിച്ച ആദ്യ കസ്റ്റമര്‍ എന്‍ഗേജ്മെന്റ് സെന്ററില്‍ വെച്ച് പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ഇവിടെ നിന്നും തുടക്കം കുറിച്ച ജൈത്രയാത്രയില്‍ നിന്നും യുഎഇയില്‍ മാത്രം 140 ഓളം കസ്റ്റമര്‍ എന്‍ഗേജ്മെന്റ് സെന്ററുകളിലേക്കു വളരാന്‍ ലുലു എക്സ്ചേഞ്ചിന് കഴിഞ്ഞിട്ടുണ്ട്. 15 വര്‍ഷത്തെ നേട്ടത്തെക്കുറിച്ച് തനിക്ക് അഭിമാനവും, ഉപഭോക്താക്കളോടുള്ള നന്ദിയും നിറഞ്ഞു നില്ക്കുന്നതായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. ഒന്നരപതിറ്റാണ്ടിന്റെ പാരമ്പര്യവും സേവനവും മുന്‍നിര്‍ത്തി കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ക്രിയാത്മകമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന് അനുസരിച്ച് ഡിജിറ്റല്‍ രംഗത്തെ മാറ്റം ഉള്‍ക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിച്ച സമയത്ത് തന്നെ മികച്ച സേവനം നല്കാന് കഴിഞ്ഞതാണ് സ്ഥാപനത്തിന്റെ വിജയം. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ലുലു എക്സ്ചേഞ്ചിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്നും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. അല്‍ വഹ്ദ മാളിലെ വെച്ച് നടന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ തുടക്കം മുതലുള്ള ഉപഭോക്താക്കളെ ആദരിച്ചു. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പണമിടപാട് രംഗത്ത് യുഎഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പണമയക്കുന്നതില്‍ സമാനതകള്‍ ഇല്ലാത്ത വിപ്ലവം സൃഷ്ടിക്കാന്‍ ലുലു എക്സ്ചേഞ്ചിനായി. അതിനോടൊപ്പം 2017 ല്‍ ആരംഭിച്ച ലുലു മണി ആപ്പ് വഴി നവ ഉപഭോക്താക്കള്‍ക്ക് അവരുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ലഭ്യമാക്കുന്നതിനും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് കഴിഞ്ഞു.