
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : മലപ്പുറം ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തി ല്‍ നാളെ മുതല്‍ മുതല്‍ 27 വരെ ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടക്കുന്ന മഹിതം മലപ്പുറം ഫെസ്റ്റ് സീസന് രണ്ടിന്റെ പ്രചാരണ കണ്വന്ഷന് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍ അധ്യക്ഷനായി. അബുഹാജി കളപ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്,സംസ്ഥാന കെഎംസിസി നേതാക്കളായ അഷ്റഫ് പൊന്നാനി, സലാം ഒഴൂര്‍,ഖാദര്‍ ഒളവട്ടൂര്‍ പ്രസംഗിച്ചു. ട്രഷറര്‍ അഷ്റഫ് അലി, ഫെസ്റ്റ് ചീഫ് കോര്‍ഡിനേറ്റര്‍ നൗഷാദ് തൃപ്രങ്ങോട് എന്നിവര്‍ ഫെസ്റ്റ് പരിപാടികള്‍ വിശദീകരിച്ചു.
റഷീദ് അലി മമ്പാട്,സോഷ്യല്‍ മീഡിയ ചെയര്മാന് ഷാഹിദ് ചെമ്മുക്കന്‍,വിവിധ മണ്ഡലം നേതാക്കളായ ഇബ്രാഹിം കുട്ടി,നൗഫല്‍ കെ.പി, ആഷിഖ് പുതുപ്പറമ്പ്,സലീം ചെറിയ മുണ്ടം,അബ്ദുറഹീം വേങ്ങര,സാലിം ഈശ്വരമംഗലം ജലീല്‍ മലപ്പുറം,അനീസ് തുറക്കല്‍,അജാസ് കൊണ്ടോട്ടി,മുജീബ് വേങ്ങര ചര്‍ച്ചക്ക് നേതൃത്വം നല്കി. ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം,ഹസന് അരീക്കന്‍,നാസര്‍ വൈലത്തൂര്‍, അബ്ദുറഹ്മാന്,മുനീര്‍ എടയൂര്‍, ഷാഹിര്‍ പൊന്നാനി,ഫൈസല്‍ പെരിന്തല്‍മണ്ണ, സൈദ് മുഹമ്മദ് വട്ടപാറ,മുന്‍ ജില്ലാ നേതാക്കളായ റഫീഖ് പൂവത്താണി,ജാഫര്‍ തെന്നല പ്രോഗ്രാം അസിസ്റ്റന്റ് ടീം പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ ഹംസക്കോയ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സമീര്‍ പുറത്തൂര്‍ നന്ദിയും പറഞ്ഞു. അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ‘മഹിതം മലപ്പുറം’ ഫെസ്റ്റ് സീസന് 2 പ്രചാരണ കണ്വന്ഷന് അബുഹാജി കളപ്പാട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു