
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ദുബൈ: മികച്ച ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ ആപ്പ് ഒളിമ്പിക്സ് പ്രഖ്യാപിച്ച് യുഎഇ ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ലോകത്തെവിടെ നിന്നും ഏത് പ്രായത്തിലുള്ളവര്‍ക്കും വ്യക്തിഗതമായോ ടീമുകളായോ മത്സരത്തില്‍ പങ്കെടുക്കാം. മികച്ച യൂത്ത് ആപ്, ഏറ്റവും ഫലപ്രദമായ ആപ, ഏറ്റവും നൂതനമായ ആപ്, മികച്ച മൊബൈല്‍ ഗെയിമിങ് ആപ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരം. ആപ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് അടുത്ത മാസം 13ന് മുന്‍പായി പേരുകള്‍ റജിസ്റ്റര്‍ ചെയ്യണം. ജേതാക്കള്‍ക്ക് 5,50,000 ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 6 മാസത്തെ പരിശീലനവും നല്‍കും. 1000 ഇമറാത്തികള്‍ക്ക് കോഡിങ്, ആപ് വികസിപ്പിക്കല്‍, ബിസിനസ് മാതൃക സൃഷ്ടിക്കല്‍ എന്നിവയ്ക്ക് ഇമാറാത്തി ട്രെയ്നിങ് അക്കാദമി വഴി പരിശീലനം നല്‍കും. അടുത്ത വര്‍ഷത്തോടെ ആപ് ഡെവലപര്‍മാരുടെ എണ്ണം മൂന്നിരട്ടിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ഈ മേഖലയിലെ 100 ദേശീയ പദ്ധതികളെ പിന്തുണയ്ക്കുമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് : https://createapps.ae/app-olympics