
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ‘തംകീന്‍24’ മഹാസമ്മേളന പ്രചരണാര്‍ത്ഥം മങ്കട മണ്ഡലം കെ എം സി സി ‘ചായ മേശ’ പരിപാടി സംഘടിപ്പിച്ചു. ഫര്‍വാനിയ കെഎംസിസി ഓഫീസില്‍ നടന്ന പരിപാടി മലപ്പുറം ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റാഫി ആലിക്കല്‍ അധ്യക്ഷത വഹിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്, ഭാരവാഹികളായ ഗഫൂര്‍ വയനാട്, എം ആര് നാസര്‍, ഷാഹുല്‍ ബേപ്പൂര്‍, സലാം പട്ടാമ്പി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂര്‍, മലപ്പുറം ജില്ലാ ട്രഷറര്‍ ഫിയാസ് പുകയൂര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ മുസ്തഫ ചട്ടിപ്പറമ്പ്, മൊയ്തു വെങ്ങാശ്ശേരി, സലാം തിരൂര്‍ക്കാട്, ഗഫൂര്‍ കാച്ചിനിക്കാട്, യൂനുസ് പി വി, സിറാജ് ചട്ടിപ്പറമ്പ് പരിപാടിക്ക് നേതൃത്വം നല്കി. മണ്ഡലം ജനറല്‍ സെക്രട്ടറി സാദിഖ് വാരിയതൊടി സ്വാഗതവും ട്രഷറര്‍ മശ്ഹൂദ് മണ്ണുംകുളം നന്ദിയും പറഞ്ഞു.