
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ : ദുബൈയില്‍ ഇനി കൂടുതല്‍ ഡ്രോണുകള്‍ പറക്കും. ഡ്രോണ്‍ യൂണിറ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ദുബൈ പോലീസ്. നേരത്തെ ആറ് ഡ്രോണുകളാണ് നിരീക്ഷണത്തിനായി ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ഇത് എട്ടായി ഉയര്‍ത്തും. ദുബൈ പോലീസിന്റെ ഡ്രോണ്‍ ബോക്സ് സംരംഭം മെച്ചപ്പെടുത്താനാണ് ഈ തീരുമാനം. പോലീസിന് പെട്ടെന്ന് എത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ ഉള്‍പ്പെടെ മുഴുവന്‍ സമയ നിരീക്ഷണം ശക്തമാക്കുകയാണ് ലക്ഷ്യം. എമിറേറ്റിലെ പൊതുസുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, ഡ്രോണുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോഴും തമാസക്കാരുടെ സ്വകാര്യത ലംഘിക്കില്ല എന്ന് പോലീസ് ഉറപ്പു നല്‍കുന്നുണ്ട്. അടിയന്തര സംഭവങ്ങള്‍ വേഗത്തില്‍ അറിയുന്നതിനും അതിവേഗം പരിഹരിക്കുന്നതിനുമാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. 2021 ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ആദ്യമായി ഡ്രോണ്‍ ബോക്സ് സംവിധാനം ആരംഭിച്ചത്.