
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ശൈത്യകാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ യുഎഇ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുകയും ശൈത്യത്തിന് തുടക്കം കുറിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ശൈത്യകാലം ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് ലോകസഞ്ചാരികള്‍ എത്തിച്ചേരും. യുഎഇയുടെ വിവിധ എമിറേറ്റുകളിലെ കൗതുകം കാണാന്‍ വ രുന്നവരെ വിമാനക്കമ്പനികളും ഹോട്ടലുകളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലോകരാജ്യങ്ങളില്നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് എക്കാലവും മികച്ച സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതില്‍ അധികാരികള്‍ എന്നും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രതിവര്‍ഷം വിവിധ രാജ്യങ്ങളില്‍നിന്നായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് യുഎഇയില്‍ എത്തുന്ന ത്. 28 ദശലക്ഷത്തിലധികം സഞ്ചാരികളാണ് കഴിഞ്ഞവര്‍ഷം യുഎഇയിലെത്തിയത്. കഴിഞ്ഞ വര്‍ഷം 210,664 ഹോട്ടല്‍ മുറികളാണ് യുഎഇയിലുണ്ടായിരുന്നത്. എന്നാല്‍ 2024 ആയപ്പോള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ താമസ സൗകര്യം ലഭ്യമാണ്.
ലോകോത്തര നിലവാരമുള്ള നക്ഷത്ര ഹോട്ടല്‍ മുറികള്‍ എല്ലാ എമിറേറ്റുകളിലും ലഭ്യമാ ണ്. കഴിഞ്ഞവര്‍ഷം നക്ഷത്ര ഹോട്ടല്‍ മുറികളുടെ ശരാശരി വാടക 508 ദിര്‍ഹമായിരുന്നു. കഴിഞ്ഞവര്‍ഷം യു എഇ യിലെത്തിയ സഞ്ചാരികള്‍ 97 ദശലക്ഷം രാവുകളാണ് യുഎഇയിലെ ഹോട്ടല്‍മുറികളില്‍ ചെലവഴിച്ചത്. ഇവരില്‍നിന്നായി 43.5 ബില്യന്‍ ദിര്‍ഹമിന്റെ വരുമാനമാണ് ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. ലോകരാജ്യങ്ങളില്നിന്നെത്തുന്ന സഞ്ചാരികളില്‍ ഇന്ത്യക്കാര്‍ ഏറെ മുന്നിലാണ് എന്നത് ശ്രദ്ധേയമാ ണ്. അബുദാബി,ദുബൈ,ഷാര്‍ജ,റാസല്‍ഖൈമ,ഫുജൈറ,അല്‍ഐന്‍,മഖ്തൂം എന്നീ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയും ആഢംബര കപ്പലുകളിലും സഞ്ചാരികള്‍ എത്തിച്ചേരുന്നു. കൂടാതെ റോഡ് മാര്‍ഗ്ഗം വരുന്നവരും അനവധിയാണ്.
ഒരേനഗരത്തില് ഇരനൂറില്പരം രാജ്യങ്ങളില്‍നിന്നുള്ളവരുടെ സാന്നിധ്യവും അവരുടെ ജീവിതരീതിയും സംസ്കാരവും നല്കുന്ന കൗതുകം കാണാന്‍ വിദേശസഞ്ചാരികള്‍ ഏറെ തല്പര രാണ്. ഇത്രയേറെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന മറ്റൊരു നഗരവും ലോകത്തില്‍ ഇല്ലെന്നുതന്നെ യാണ് സഞ്ചാരികള്‍ വിലയിരുത്തുന്നത്. ഇരുനുറില്പരം രാജ്യങ്ങളില്‍നിന്നുള്ള വ്യത്യസ്ത സ്വഭാവക്കാരും ശീലക്കാരും ഉണ്ടെങ്കിലും സമാധാന ത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ യുഎഇ എന്നും മുന്പന്തിയി ല്‍ നില്‍ക്കുന്നുവെന്നത് ഇവിടെക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകമാണ്. ബുര്‍ജ് ഖലീഫ, ശൈഖ് സായിദ് മോസ്ക്ക്, ദുബൈ മാള്‍, ഫെറാറി വേള്‍ഡ്, ബുര്‍ജ് അല്‍അറബ്, മു റാക്ള് ഗാര്ഡന്, എമിറേറ്റ്സ് പാലസ്, ലൂവര്‍ അബുദാബി, ഗ്ലോബല്‍ വില്ലേജ്, ദുബൈ മ്യൂസിയം തുടങ്ങി വി നോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ യുഎഇയിലുണ്ട്. ഒപ്പം നവംബര്‍,ഡിസംബര്‍,ജനുവരി തുടങ്ങിയ മാസങ്ങളില്‍ വന്ആഘോഷങ്ങളാണ് വരാനിരിക്കുന്നത്. ദേശീയദിനാഘോഷവും ശൈഖ് സായിദ് ഫെസ്റ്റിവെല്‍, ഫോര്‍മുല വണ്‍ പോലെയുള്ള ശൈത്യകാല ഉത്സവങ്ങളും അടുത്ത മൂന്നുനാലുമാസങ്ങളില് യുഎഇയി ല്‍ വരാനിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ ടൂറിസം കമ്പനികളും എയല്ലൈനുകളും യുഎഇയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പരസ്യങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നുണ്ട. യുഎഇ വിനോദസഞ്ചാര വിഭാഗത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണയും ഇതിനുണ്ട്.