
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ട്രാഫിക് നിയമപ്രകാരം തെറ്റായ സ്ഥലത്ത് ഹോണ്‍ ഉപയോഗിക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്നും ഈ ലംഘനത്തിന് 25 കുവൈറ്റ് ദിനാര്‍ പിഴ ഈടാക്കുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ട്രാഫിക് അപകടത്തിന് കാരണമാകുന്ന മറ്റ് വാഹനങ്ങള്‍ക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് വാഹനത്തിലെ ഹോണ്‍ ഉപകരണം ഉപയോഗിക്കുന്നതെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ട്രാഫിക് ബോധവത്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ബു ഹസ്സന് വിശദീകരിച്ചു.
പ്രത്യേകിച്ചും ആളുകളെ അഭിവാദ്യം ചെയ്യുന്നതിനു വേണ്ടിയും റോഡില്‍ ശ്രദ്ധ നേടുന്നതിന് വേണ്ടിയും തെറ്റായ സ്ഥലങ്ങളില്‍ ചില ഡ്രൈവര്‍മാര്‍ ഹോ ണ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടത് ചൂണ്ടികാട്ടിയാണ് പുതിയ തീരുമാനം. തെറ്റായ സ്ഥലത്ത് ഹോണ്‍ ഉപയോഗിക്കുന്ന െ്രെഡവര്‍ക്ക് പിഴക്ക് പുറമെ ട്രാഫിക് നിയമലംഘനക്കാര്ക്ക് നല്കുന്ന ട്രാഫിക് പോയിന്റുകള്‍ ലഭിക്കാനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.