
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ഇന്ന് രാത്രി 7 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. കോഴിക്കോട് ജില്ലാ കെഎംസിസിയുടെ കോഴിക്കോടന്‍ ഫെസ്റ്റ് സീസണ് രണ്ടിന്റെ പ്രഖ്യാപനവും നടക്കും. നിര്‍ധനരായ പ്രവാസിക്ക് വീട്, ‘അകലയല്ല അരികിലാണ്’ എന്ന കാമ്പയിനിന്റെ ഭാഗമായി വര്‍ഷങ്ങളായി മടങ്ങാന്‍ കഴിയാത്ത ജില്ലയില്‍ നിന്നുള്ള പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാന്തനം പദ്ധതി, വനിതാ സംഗമം തുടങ്ങിയ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി ആസൂത്രം ചെയ്തത്.
മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കല്‍ അബ്ദുല്ല,വടകര എം.പി ഷാഫി പറമ്പില്‍, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.