
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അജ്മാന് : പറപ്പൂര് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളജ് യുഎഇ സ്നേഹസംഗമം അല്‍മുല്‍തഖ സബീല്‍ എക്സലന്‍സി ബാന്ക്വിറ്റും സംഘടിപ്പിക്കുന്നു. 10ന് ഞായറാഴ്ച അജ്മാന് ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന പറപ്പൂര് സി.എച്ച് ബാപ്പുട്ടി മുസ്ലിയാരുടെ അനുസ്മരണവും അന്നഹ്ദ അറബിക് മാഗസിന് പ്രത്യേക പതിപ്പ് പ്രകാശനവും നടക്കും. വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സബീലുല്‍ ഹിദായ ജനറല്‍ സെക്രട്ടറി സിഎച്ച് ബാവ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സ്വാലിഹ് ഹുദവി തൂത ആമുഖ ഭാഷണം നിര്‍വഹിക്കും.
കാല്‍നൂറ്റാണ്ടിലധികമായി മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്ന സ്ഥാപനമാണ് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളജ്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് കോളജിന്റെ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മുന്നൂറിലധികം വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുകയും ചെയ്തു.
സബീലുല്‍ ഹിദായ ഇസ്ലാമിക് കോളജിന്റെ സ്ഥാപകന്‍ കൂടിയായ സിഎച്ച് ബാപ്പുട്ടി മുസ്ലിയാര് വൈജ്ഞാനിക, സാമൂഹിക സേവനത്തിനായി ജീവിതം സമര്‍പിച്ച ആത്മീയ വ്യക്തിത്വമാണ്. മാനസിക,ശാരീരിക പ്രയാസങ്ങള്‍ നേരിടുന്ന ആയിരങ്ങള്‍ക്ക് അദ്ദേഹം ആശാകേന്ദ്രമായിരുന്നു. തന്റെ ആയുസും സമ്പാദ്യവും പൂര്‍ണമായും സമൂഹത്തെ സേവിക്കുന്നതിനും വിജ്ഞാനത്തിന്റെ പ്രസരണത്തിനുമായി അദ്ദേഹം നീക്കിവച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അനുസ്മരണ പരിപാടികള്‍ നടക്കുന്നത്.
സബീലുല്‍ ഹിദായയിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കുന്ന അന്നഹ്ദ അറബിക് മാഗസിന് പ്രത്യേക പതിപ്പിന്റെ പ്രകാശനമാണ് അല്‍മുല്‍തഖ സംഗമത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. 2006 ആഗസ്തില്‍ പ്രസിദ്ധീകരണമാരംഭിച്ച അന്നഹ്ദ മുടങ്ങാതെ പ്രസിദ്ധീകരണം തുടരുന്ന കേരളത്തിലെ ഏക അറബിക് മാഗസിനാണ്. കേരളത്തിലെ അറബി വായനക്ക് പുതിയ മുഖം നല്‍കിക്കൊണ്ടാണ് അന്നഹ്ദ കടന്നുവരുന്നത്. മതം,രാഷ്ട്രീയം,സാഹിത്യം,സംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാഗസിന് അറബ് ലോകത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സയ്യിദ് പൂക്കോയ തങ്ങള്‍,ശുഹൈബ് തങ്ങള്‍,ഡോ.പുത്തൂര്‍ റഹ്മാന്,സിദ്ദീഖ് ഹാജി നെസ്റ്റോ,അബൂബക്കര്‍ കുറ്റിക്കോല്‍,സിദ്ദീഖ് അഹമ്മദ്,മൂസഹാജി എടവത്ത്, യൂസഫ് ഹാജി പാങ്ങാട്ട്,അലവിക്കുട്ടി ഫൈസി പ്രസംഗിക്കും.